തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.സി ജോജോ(65) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കേരള കൗമുദി ദിനപ്പത്രത്തിന്റെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ കരുണാകരൻ രാജിവയ്‌ക്കാനിടയായ പാമോലിൻ അഴിമതി പുറത്തു കൊണ്ടുവന്നത് ബി.സി ജോജോയായിരുന്നു. മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ അടക്കമുള്ള നിരവധി ശ്രദ്ധേയമായ വാർത്തകൾ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത് ഇദ്ദേഹമാണ്. രാജ്യത്തെ ആദ്യ വെബ് ടിവിയായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററായിരുന്നു.















