വയനാട്: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വയനാട്ടിലെത്തി. റോഡ് ഷോയോട് കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വയനാട്ടിലെ ജനങ്ങൾ കെ. സുരേന്ദ്രനായി വൻ സ്വീകരണമാണ് ഒരുക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനപങ്കാളിത്തതോടുകൂടിയാണ് റോഡ് ഷോ മുന്നേറുന്നത്. റോഡ് ഷോയിൽ കെ. സുരേന്ദ്രനൊപ്പം എൻഡിഎ നേതാവ് സികെ ജാനു വയനാട്ടിലെ മറ്റ് ബിജെപി നേതാക്കളും സന്ദീപ് വാര്യർ എന്നിവരും പങ്കെടുത്തിരുന്നു.
ഇതോടെ ദേശീയതലത്തിൽ ശ്രദ്ധേയമായ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുകയാണ്. മണ്ഡലത്തില്‍ കെ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചതോടെ അപ്രതീക്ഷിതമായി ത്രികോണ മത്സരത്തിലേക്ക് പോകുകയാണ് വയനാട്. ആനി രാജയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുമാണ്.
തുടർച്ചയായ പത്ത് വർഷമായി ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് കെ. സുരേന്ദ്രൻ. സ്‌കൂൾ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവർത്തകനായി മാറി. പിന്നീട് മുഴുവൻ സമയപ്രവർത്തകനായി.















