ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ എന്നിങ്ങനെ 146 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്‌കെയിൽ-I മുതൽ സ്‌കെയിൽ-IV വരെ ശമ്പള സ്‌കെയിലുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്‌കെയിൽ-I തസ്തികകളിൽ 36,000-63,840 രൂപയും സ്‌കെയിൽ II 48,170-69,810 രൂപയും സ്‌കെയിൽ III 63,840-78,230 രൂപയും സ്‌കെയിൽ IV 76010-89890 രൂപയുമാണ ശമ്പള സ്‌കെയിൽ.
തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്‌ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 1,000 രൂപയാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങൾക്ക് https://indianbank.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്നാണ്.