ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. രാജ്യത്തെ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. കർണാടകയിൽ 12 ഇടങ്ങളിലും തമിഴ്നാട്ടിൽ അഞ്ചിടങ്ങളിലും യുപിയിൽ ഒരിടത്തുമാണ് പ്രതികൾക്കായി എൻഐഎ പരിശോധന നടത്തിയത്.
NIA Courts Sentences 4 Terrorists Including Mastermind Kulwinderjeet Singh @ Khanpuria, for Life in BKI Terror Conspiracy pic.twitter.com/dEcIjJUzBI
— NIA India (@NIA_India) March 28, 2024
“>
കഫേയിൽ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുൾ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാൾ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്. ഒളിവിൽ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.
മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.