സ്വന്തം ടീമിനെ പോലും അറിയില്ലെങ്കിൽ എങ്ങനെയിരിക്കും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. ടോസ് ജയിച്ച കെകെആർ നായകൻ ശ്രേയസ് അയ്യർ പ്ലേയിംഗ് ഇലവനെ പരിചയപ്പെടുത്തുന്നതിനിടെ കാണിച്ച കൺഫ്യൂഷനാണ് സോഷ്യൽ മീഡിയയിൽ ട്രോളിനിടയായത്.
ടോസ് ജയിച്ച ശ്രേയസ് അയ്യർ ബെംഗളൂരുവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടീമിലെ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ കയ്യിലിരുന്ന ലിസ്റ്റ് നോക്കിയാണ് ശ്രേയസ് പേരുകൾ വായിച്ചത്. രണ്ട് ലിസ്റ്റുകളാണ് താരത്തിന്റെ കയ്യിലുണ്ടായിരുന്നത്. അനുകൂൽ റോയ് ടീമിലിടം പിടിച്ചിട്ടുണ്ട്. അവരെനിക്ക് രണ്ട് ടീമുകളുടെ ലിസ്റ്റാണ് തന്നതെന്ന് താരം പറയുകയും ചെയ്തു.
അതേസമയം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റിന് ജയം സ്വന്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി വിരാട് കോലിയുടെ (83) കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 16.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സുനിൽ നരെയ്ൻ (47), വെങ്കടേഷ് അയ്യർ (50) എന്നിവർ കൊൽക്കത്തയ്‌ക്ക് വേണ്ടി തിളങ്ങി.