ന്യൂഡൽഹി: കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയത്.
ഇറാനിയൻ കപ്പലായ അൽ-കംബർ 786 ആണ് ആക്രമിക്കപ്പെട്ടത്. 9 സൊമാലിയൻ കടൽക്കൊള്ളക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തുടർന്ന് പടക്കപ്പലുകളായ ഐഎൻഎസ് സുമേധയും ഐഎൻഎസ് ത്രിശൂലും സംയുക്തമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കടൽക്കൊള്ളക്കാർ കീഴടങ്ങുകയായിരുന്നു.
#INSSumedha intercepted FV Al-Kambar during early hours of #29Mar 24 & was joined subsequently by the guided missile frigate #INSTrishul.
After more than 12 hrs of intense coercive tactical measures as per the SOPs, the pirates on board the hijacked FV were forced to surrender.… https://t.co/2q3Ihgk1jn pic.twitter.com/E2gtTDHVKu
— SpokespersonNavy (@indiannavy) March 29, 2024
മോചിപ്പിച്ചെടുത്ത കപ്പലിലെ പാക്‌സിതാൻ പൗരരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും കടൽക്കൊള്ളക്കാർക്കെതിരെ പോരാടി മേഖലയുടെ സുരക്ഷ ഉറപ്പുവരുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യൻ നാവികസേന പറഞ്ഞു.















