തൃശൂർ: കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ഏപ്രിൽ ഒമ്പതിന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
തൃശൂർ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലാണ് ഭരണി മഹോത്സവം നടക്കുക. പതിനായിരക്കണക്കിന് ഭക്തരെത്തുന്ന മഹോത്സവം അശ്വതി-ഭരണി ദിവസങ്ങളിലായി നടക്കും.















