ഇന്ത്യൻ നാവികർ ചില്ലറക്കാരല്ല, വമ്പൻ കമ്പനികൾക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയിൽ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം.. 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ നാവികർ ചില്ലറക്കാരല്ല, വമ്പൻ കമ്പനികൾക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയിൽ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 07:14 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ തന്നെ നടുക്കിയ കപ്പൽ അപകടമായിരുന്നു അമേരിക്കയിലെ ബാൾട്ടിമോറിലുണ്ടായത്. കപ്പൽ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ​ദുരന്തം ഒഴിവാക്കാൻ സാധിച്ചിരുന്നു. പാലവുമായി കൂട്ടിയിടിക്കുന്നതിന് മുന്നോടിയായി കപ്പൽ ജീവനക്കാർ അപായ സന്ദേശം നൽകിയതിനാൽ പാലത്തിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവയ്‌ക്കാൻ കഴിഞ്ഞു. ദുരന്തത്തെ പരമാവധി ഒഴിവാക്കാൻ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാർ സ്വീകരിച്ച അടിയന്തര നടപടിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം പ്രശംസിക്കുകയും ചെയ്തിരുന്നു.

സമുദ്രസുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ നാവികർ വഹിക്കുന്ന പങ്ക് ചെറുതല്ല. ആ​ഗോള ഷിപ്പിം​ഗ് വ്യവസായത്തിൽ വലിയൊരു വിഭാ​ഗവും ഭാരതീയരായ നാവികരാണെന്നിരിക്കെ മേഖലയിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം..

ഭാരതവും നാവികരും..

ലോകത്ത് നടക്കുന്ന ചരക്ക് വ്യാപാരത്തിന്റെ 90 ശതമാനവും കപ്പൽ മാർ​ഗമുള്ളതാണ്. ഈ മേഖലയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നവരാണ് ഇന്ത്യൻ നാവികർ. ലോകത്തിലെ പല വമ്പൻ കപ്പൽ കമ്പനികളും പൂർണമായും ആശ്രയിക്കുന്നത് ഇന്ത്യൻ നാവികരെയാണ്. ഷിപ്പിംഗ് വ്യവസായത്തിനായി നാവികരെ നൽകുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും ഫിലിപ്പീൻസ് രണ്ടാം സ്ഥാനത്തുമാണ്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ കണക്കനുസരിച്ച് ആഗോള നാവികരിൽ 10 ശതമാനമാണ് ഇന്ത്യക്കാരുള്ളത്.

നാല് വർഷത്തിനിടെ 42 ശതമാനം കുതിപ്പ്..

നാവികർ നിയമിക്കപ്പെടുന്ന ഷിപ്പ്ബോർഡ് ജോലികളിൽ 42.3% വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 2013 മുതൽ 2017 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തിൽ ചൈനയാണ് മുൻപന്തിയിൽ. ലോകത്തെ മൊത്തം നാവികരുടെ എണ്ണത്തിൽ 33 ശതമാനവും ചൈനയിൽ നിന്നുള്ളവരാണ്. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ചൈനയിൽ നിന്നുള്ള ഭൂരിഭാഗം നാവികരും ചൈനയുടെ തന്നെ കപ്പലുകളിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള നാവികരാകട്ടെ വിവിധ ആഭ്യന്തര, വിദേശ കപ്പലുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യൻ നാവികർ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുകയാണെന്ന് ചുരുക്കം. ഭാവിയിൽ ഇന്ത്യ കൂടുതൽ കപ്പലുകൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്താൽ ഇക്കാര്യത്തിൽ മാറ്റം സംഭവിച്ചേക്കാം.

കണക്കുകളിങ്ങനെ..

1,08,446 ഇന്ത്യൻ നാവികർ ലോകത്തിന്റെ പലഭാഗത്തായി തൊഴിലെടുക്കുന്നുണ്ടെന്നാണ് 2013-ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-ൽ ഇത് 1,54,339 ആയി. ഇതിൽ തന്നെ ഇന്ത്യൻ മറൈൻ ഓഫീസർമാരുടെ എണ്ണം 62,016 ആണ്. 82,734ഉം മറ്റ് നാവികരാണ്. സമീപകാലത്ത് പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യൻ നാവികരുടെ ആകെ എണ്ണം 2,50,000 ആണ്. ഇവരിൽ 1,60,000 പേർ ചരക്ക് കപ്പലുകളിൽ ജോലി ചെയ്യുന്ന സർട്ടിഫൈഡ് നാവികരാണ്. 90,000 പേരെ ക്രൂയിസ് ലൈനറുകളിലും വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ നാവികരുടെ സവിശേഷതകൾ..

ഇൻ്റർനാഷ്ണൽ മാരിടൈം ഓർഗനൈസേഷന്റെ വൈറ്റ് ലിസ്റ്റിൽ വളരെക്കാലമായി ഇടംപിടിച്ചിട്ടുള്ള രാജ്യമാണ് ഭാരതം. STCW-95 കൺവെൻഷൻ പൂർണ്ണമായും അനുസരിക്കുന്ന രാജ്യങ്ങളാണ് വൈറ്റ് ലിസ്റ്റിലുണ്ടാവുക. കൂടാതെ ഈ രാജ്യങ്ങൾക്ക് കൃത്യമായ ലൈസൻസിംഗ് സംവിധാനം, പരിശീലന കേന്ദ്രങ്ങൾ, ഫ്ലാഗ് സ്റ്റേറ്റ് നിയന്ത്രണം, പോർട്ട് സ്റ്റേറ്റ് നിയന്ത്രണം എന്നിവ ഉണ്ടായിരിക്കണം. ഭാരതം ഏറെക്കാലമായി വൈറ്റ്-ലിസ്റ്റിൽ ആണെന്നതിനാൽ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കമ്പനികളിൽ ഇന്ത്യൻ നാവികർക്ക് ഡിമാൻഡും ഏറെയാണ്.

ഇന്ത്യൻ നാവികരും ഭാവികാലവും..

അടുത്ത ദശാബ്ദത്തിനുള്ളിൽ ആഗോള ഷിപ്പിംഗിൽ മേഖലയിൽ ഇന്ത്യൻ നാവികരുടെ എണ്ണം 20 ശതമാനമായി ഉയരുമെന്നാണ് വ്യവസായ വിദഗ്ധരുടെ പ്രവചനം. പ്രധാനമായും നാല് കാര്യങ്ങളാണ് ഇതിലേക്ക് നയിക്കുക. മികച്ച പരിശീലന സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ സാക്ഷരത അനുദിനം വർദ്ധിച്ച് വരികയാണ്. യൂറോപ്പിലെ വലിയൊരു വിഭാ​ഗം നാവികർക്കും പ്രായമായിരിക്കുന്നു. എല്ലാതിനുമുപരി ഇന്ത്യൻ നാവികർ വളരെ മികച്ച രീതിയിൽ ഇം​ഗ്ലീഷ് സംസാരിക്കാൻ കെൽപ്പുള്ളവരാണ്. ഇന്ത്യയിൽ നാവിക പരിശീലനം നൽകുന്ന ഏകദേശം 166 സ്ഥാപനങ്ങളുണ്ട്. ഇതിൽ 50 ശതമാനത്തോളം അക്കാദമിക് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ അനവധി ഇന്ത്യൻ നാവികരെ വാർത്തെടുക്കാനുള്ള വലിയ സാധ്യതകളാണ് രാജ്യത്തുള്ളത്.

യുക്രെയ്ൻ യുദ്ധവും കൊവിഡും..

കൊവിഡ് മഹാമാരി വ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ ചരക്ക് കപ്പലുകളിൽ നിരവധി തൊഴിലാളികളുടെ കുറവുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നാവികരെ തന്നെ കപ്പൽ ജീവനക്കാരായി നിയമിക്കാൻ ആവശ്യപ്പെട്ട് ഇൻ്റർനാഷ്ണൽ മാരിടൈം ഓർഗനൈസേഷൻ ഉത്തരവിറക്കുന്നത്. ഇതോടെ മെർച്ചൻ്റ് നേവിക്കാരെ കേന്ദ്രസർക്കാർ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി. കൂടാതെ അക്കാലത്ത് ഉടലെടുത്ത യുക്രെയ്ൻ-റഷ്യ യുദ്ധം ഇന്ത്യൻ നാവികരുടെ ആവശ്യം വർദ്ധിപ്പിച്ചു. റഷ്യൻ, യുക്രെയ്ൻ നാവികരിൽ നിന്നും 15% ആളുകളുണ്ടായിരുന്നു. എന്നാൽ യുദ്ധാനന്തരം ആ​ഗോള ഷിപ്പിം​ഗ് കമ്പനികൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള നാവികരെ തിരഞ്ഞെടുക്കാൻ താത്പര്യപ്പെട്ടു.

വെല്ലുവിളികൾ..

എന്നിരുന്നാലും ഇന്ത്യക്ക് മുന്നിൽ അൽപസ്വൽപം വെല്ലുവിളികളുണ്ട്. കഴിവുള്ള യുവാക്കളെ ആകർഷിക്കുക എന്നുള്ളതാണ് മെർച്ചന്റ് നേവിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കാരണം ഇന്നത്തെ കാലത്ത് ഭൂരിഭാഗം യുവാക്കളും ഐടി പോലുള്ള മേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്. എല്ലാ കപ്പലുകളിലും മതിയായ പരിശീലന സൗകര്യങ്ങളില്ലെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. മൂന്നാമത്തെ വെല്ലുവിളിയെന്തെന്നാൽ ഈ മേഖലയിലേക്ക് കടന്നുവരാൻ സ്ത്രീകൾ മടിക്കുന്നു എന്നുള്ളതാണ്. ഈ മൂന്ന് വെല്ലുവിളികളെയും തരണം ചെയ്‌താൽ നാവികരെ സംഭാവന ചെയ്യുന്നതിൽ ഒന്നാമതാകും ഇന്ത്യ. അതായത് ലോകത്തെ അഞ്ച് നാവികരെയെടുത്താൽ അതിൽ ഒരാൾ ഇന്ത്യക്കാരനാകും.

Tags: IndiaSailorsshipping
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies