പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കനത്ത പരിശോധന. കേരള- തമിഴ്നാട് അതിർത്തിയായ മലക്കപ്പാറ ചെക്ക്പോസ്റ്റിലാണ് പരിശോധന നടക്കുന്നത്. പൊലീസും സിആർപിഎഫും സംയുക്തമായി ചേർന്നാണ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ പണമൊഴുക്ക് തടയുന്നതിന് വേണ്ടിയാണ് പരിശോധന.
മലക്കപ്പാറ ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണവും ലഹരി വസ്തുക്കളും കടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
പൊലീസ്, വനം വകുപ്പ്, തെരഞ്ഞെടുപ്പ് സ്പെഷ്യൽ സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രത്യേക സുരക്ഷ ഉറപ്പാക്കാനായി സിആർപിഎഫിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് സിആർപിഎഫ് അറിയിച്ചു.