പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് അരൺമനൈ. മുന്ന് ചിത്രങ്ങളും വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാഗത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തവിട്ടു.
ആദ്യ ഭാഗങ്ങൾ സംവിധാനം ചെയ്ത നടൻ സുന്ദർ സി തന്നെയാണ് നാലാം ഭാഗവും സംവിധാനം ചെയ്യുന്നത്. തമിഴ് ഹൊറർ കോമഡി ചിത്രമാണ് അരൺമനൈ -4. ചിത്രം ഏപ്രിൽ 11-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥയെക്കുറിച്ച് സുന്ദർ സി പറയുന്നതിൽ നിന്നാണ് ‘അരന്മനൈ 4’ ട്രെയിലർ ആരംഭിക്കുന്നത്.
തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കൂടാതെ യോഗി ബാബു, വിടിവി ഗണേഷ് , കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. അവ്‌നി സിനിമാക്‌സിന്റെ ബാനറിൽ ഖുശ്ബു സുന്ദറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അരൺമനൈയുടെ മുമ്പത്തെ ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് നാലാം ഭാഗമെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ കഥയും നിഗൂഢതകളും അവതരിപ്പിക്കാൻ ചിത്രം തയ്യാറെടുക്കുകയാണ്. ഇ കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത്.















