നരേന്ദ്രഭാരതം@10; തൊഴിൽ ഇവിടെയുണ്ട്; അവസരങ്ങളുടെ കലവറ തുറന്ന മോദിഭരണം
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

നരേന്ദ്രഭാരതം@10; തൊഴിൽ ഇവിടെയുണ്ട്; അവസരങ്ങളുടെ കലവറ തുറന്ന മോദിഭരണം

Janam Web Desk by Janam Web Desk
Mar 31, 2024, 09:29 pm IST
FacebookTwitterWhatsAppTelegram

വിഷ്ണു അരവിന്ദ്

ഗവേഷകൻ, JNU ന്യൂഡൽഹി

ഭാരത സമ്പദ് വ്യവസ്ഥ അവസരങ്ങളുടെ കലവറയാണ്. തൊഴിൽ ചെയ്യാൻ താല്പര്യമില്ലാത്ത, രാഷ്‌ട്രീയവും സമരവും തൊഴിലാക്കിയവർ അത് കാണണമെന്നില്ല. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നമ്മുടെ സമ്പദ്വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ ഇല്ലെന്ന വാദം ഉന്നയിച്ചാൽ പിന്നെ എവിടെയാണ് തൊഴിലുള്ളതെന്ന ചോദ്യം ബാക്കിയാണ്. യുവജനതയുൾപ്പടെയുള്ള സമൂഹത്തിന് തൊഴിലവസരങ്ങളും സംരംഭകത്വത്തിനും വലിയ അവസരങ്ങൾ തുറന്നു നൽകുന്ന ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഭാരതം.

അന്താരാഷ്‌ട്ര ഏജൻസിയായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് 2017 ജൂണിൽ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിനിടയിൽ മാത്രം 20 മുതൽ 26 ദശലക്ഷം പുതിയ തൊഴിലുകളാണ് ഭാരതത്തിൽ മോദി സർക്കാർ സൃഷ്ടിച്ചത്. സംരംഭകത്വം, സർക്കാരിന്റെ വമ്പിച്ച പണം ചെലവഴിക്കൽ, സ്വതന്ത്രമായി തൊഴിൽ കണ്ടെത്തുവാനുള്ള സാഹചര്യം സൃഷ്ടിക്കൽ തുടങ്ങിയവയാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2018 ജനുവരിയിൽ പുറത്തുവിട്ട നാസ്‌കോം റിപ്പോർട്ടിലും വാഹന നിർമ്മാണം, ഐടി സംബന്ധമായി പുറം രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന തൊഴിൽ, റീട്ടെയിൽ, ടെക്സ്റ്റൈൽസ് തുടങ്ങി നാല് പ്രധാന മേഖലകളിൽ മാത്രമായി 2014-17 കാലയളവിൽ ഏകദേശം 1.4 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ 65 ലക്ഷം തൊഴിലവസരങ്ങൾ റീട്ടെയിൽ മേഖലയിൽ മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്.

രാഷ്‌ട്രീയമായും സാമ്പത്തികമായും സുസ്ഥിരവും സുരക്ഷിതവുമായ രാജ്യമെന്ന ഖ്യാതി നേടിയതിനാൽ മുമ്പെങ്ങുമില്ലാത്തവിധം നേരിട്ടുള്ള വിദേശ നിക്ഷേപം ഇക്കാലയളവിൽ ഭാരതത്തിലേക്ക് ഒഴുകി. അങ്ങനെ 2013-14 സാമ്പത്തിക വർഷം 36.05 ബില്യൺ യു.എസ് ഡോളറാണ് ഭാരതത്തിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി എത്തിയത്. 2014-15 സാമ്പത്തിക വർഷത്തിൽ ഇത് 45.15 ബില്യൺ യുഎസ് ഡോളറായും 2016-17-ൽ 60.22 ബില്യൺ ഡോളറായും 2017-18-ൽ 61.96 ബില്യൺ ഡോളറായും ഉയർന്നു. അങ്ങനെ കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി 2018-ൽ വിദേശ നിക്ഷേപ വരവിൽ മുൻപന്തിയിലുള്ള രാജ്യമെന്ന നിലയിൽ ഭാരതം ചൈനയെ മറികടന്നു.

തുടർന്ന് 2021-22 സാമ്പത്തിക വർഷത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട എക്കാലത്തെയും ഉയർന്ന വാർഷിക നിക്ഷേപമായ 83.57 ബില്യണിലേക്കും രാജ്യത്തെ വിദേശ നിക്ഷേപം വളർന്നു. 2000 ഏപ്രിൽ മുതൽ 2023 ഡിസംബർ വരെ കഴിഞ്ഞ 23 വർഷങ്ങളിൽ ഭാരതത്തിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 971.521 ബില്യൺ യുഎസ് ഡോളറാണ്. ഇതിൽ 448.896 ബില്യൺ യുഎസ് ഡോളർ 2014 ഏപ്രിൽ മുതൽ 2023 ഡിസംബർ വരെയുള്ള കഴിഞ്ഞ 9 വർഷക്കാലയളവിലാണ് എത്തിയത്. അതായത് കഴിഞ്ഞ 23 വർഷത്തിൽ ആകെയെത്തിയ വിദേശ നിക്ഷേപത്തിന്റെ 67 ശതമാനവും മോദിയുടെ ഒരു ദശാബ്ദത്തിലാണ് എത്തിയതെന്ന് ചുരുക്കം. ഈ നിക്ഷേപങ്ങളൊക്കെ രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുകയല്ലേ ചെയ്തത്?

എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് (EPFO) ന്റെ 2024-ൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരവും ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയത്തിന്റെ E-Shram പോർട്ടൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ശമ്പളം നൽകുന്ന 19.20 കോടി പുതിയ തൊഴിലുകൾ രാജ്യത്ത് മോദി സർക്കാർ സൃഷ്ട്ടിച്ചു. ഇത് കൂടാതെ കരാറിലൂടെയും സ്വയം തൊഴിൽ മേഖലയിലും 8 കോടി പുതിയ തൊഴിലും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. 2024 ജനുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ 18 നും 59 നും ഇടയിൽ പ്രായമുള്ള 60.41 കോടി ആളുകൾ ശമ്പളത്തോടെ തൊഴിൽ ചെയ്യുന്നതായി കണക്കാക്കുന്നു.

മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് അഭിയാൻ, മുദ്ര യോജന തുടങ്ങിയ പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കിയതിനാൽ 2014 നും 2024 നും ഇടയിൽ 19.20 കോടി പുതിയ തൊഴിലാണ് മോദി സർക്കാർ രാജ്യത്ത് സൃഷ്ടിച്ചത്. 2004 നും 2014 നും ഇടയിൽ യുപിഎ സർക്കാർ സൃഷ്ടിച്ചത് 8.22 കോടി തൊഴിലുകളാണ്. ഇതിനേക്കാൾ 135 % അധികം തൊഴിലാണ് മോദി സർക്കാർ സൃഷ്ടിച്ചത്. ലോകത്തെ വിവിധ വികസിത- വികസ്വര സമ്പദ് വ്യവസ്ഥകളിൽ ആഗോള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം മികച്ച പ്രകടനമാണ് സാമ്പത്തിക രംഗത്ത് കാഴ്‌ച്ചവെയ്‌ക്കുന്നത്.

2024 ജനുവരി 10 ന് ഐക്യരാഷ്‌ട്ര സഭയുടെ തൊഴിൽ വിഭാഗമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ( ILO) പുറത്തുവിട്ട കണക്കുകൾ പറയുന്നത് 2024 -25 സാമ്പത്തിക വർഷത്തിൽ കോവിഡും മറ്റ് പ്രതിസന്ധികളും സൃഷ്ടിച്ച ആഘാതത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരുമെന്നാണ്. ഇതനുസരിച്ച് അമേരിക്കയിൽ 3.8 ശതമാനം തൊഴിലില്ലായ്മ ഉണ്ടാകും. കാനഡ ( 6.3%) ഫ്രാൻസ് (7.3%) ജർമ്മനി (3.3%) ബ്രിട്ടൻ (4%) ഓസ്‌ട്രേലിയ (4.3%) ചൈന (5.2%) എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക് നിലനിൽക്കുക. ഇതേ റിപ്പോർട്ട് പ്രകാരം ഭാരതത്തിന്റെ നിലവിലുള്ള 3.2 % തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു 3.1 % ആയി മാറും എന്ന് രേഖപ്പെടുത്തുന്നു. ഇത് രാജ്യത്ത് വർധിക്കുന്ന തൊഴിൽ അവസരങ്ങളുടെ സൂചനയാണ്.

2014 -2018 കാലഘട്ടത്തിനിടയിൽ വിദേശ വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനം വർദ്ധനയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഭാരതം ഒരു സുരക്ഷിത രാജ്യമെന്ന വിശ്വസം ആഗോള സമൂഹത്തിനുണ്ടായി. ഇക്കാലയളവിൽ ടൂറിസത്തിൽ നിന്നുണ്ടായിരുന്ന വിദേശ നാണ്യം 18 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 27 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ 2018 റിപ്പോർട്ട് പ്രകാരം ഇക്കാലയളവിൽ 1.46 കോടി തൊഴിലവസരങ്ങൾ ടൂറിസം മേഖല തന്നെ രാജ്യത്ത് സൃഷ്ടിച്ചു.

2018-ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 120 ദശലക്ഷം കവിഞ്ഞു. ഇക്കാലയളവിൽ നടപ്പിലാക്കിയ ഉഡാൻ പദ്ധതി പ്രകാരം മുപ്പതിലധികം പുതിയ വിമാനത്താവളങ്ങൾ രാജ്യത്ത് പ്രവർത്തനം ആരംഭിക്കുകയും ഇതിന്റെ പശ്ചാത്തലത്തിൽ മാത്രം ടയർ II, ടയർ III നഗരങ്ങളിൽ ഹോട്ടൽ, ഗതാഗതം തുടങ്ങിയ മേഖലകളിൽ മാത്രം പ്രത്യക്ഷവും പരോക്ഷവുമായ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും ഉപജീവന മാർഗ്ഗങ്ങളും ഇത് സൃഷ്ടിച്ചു. കെപിഎംജിയെന്ന സ്ഥാപനം നടത്തിയ പഠനം അനുസരിച്ച് ട്രാവൽ ആൻഡ് ടൂറിസം മേഖല പ്രതിവർഷം 16% വളർച്ചയാണ് മോദിയുടെ ഇക്കാലയളവിൽ നേടിയത്. ഇത് ഓരോ വർഷവും 30 മുതൽ 40 ലക്ഷം വരെ തൊഴിലവസരങ്ങൾ സമ്പത്ത് വ്യവസ്ഥയിൽ കൂട്ടിച്ചേർക്കുന്നു.

സംരംഭകർക്ക് ഈട് നൽകാതെ പത്ത് ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയായിരുന്നു പ്രധാനമന്ത്രി അവതരിപ്പിച്ച മുദ്ര യോജന. 2014 -2019 കാലയളവിൽ മാത്രം 15 കോടിയിലധികം വായ്പകളിലായി ചെറുകിട സംരംഭകർക്ക് മാത്രം 7 ലക്ഷം കോടി രൂപയാണ് രാജ്യം നൽകിയത്. ഇതിൽ 4 കോടിയിലധികം ജനങ്ങൾ ആദ്യമായി വായ്പ എടുക്കുന്നവരായിരുന്നു. സാമ്പത്തിക സഹായത്തിന്റെ പശ്ചാത്തലത്തിൽ അവർ സ്വയം ഒരു തൊഴിൽ കണ്ടെത്തുക മാത്രമല്ല മറ്റുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 2024 ജനുവരി 26 വരെയുള്ള കണക്ക് പ്രകാരം പദ്ധതി ആരംഭിച്ചതിന് ശേഷം 46.78 കോടിയിലധികം വായ്പകളിലായി 28.05 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകൾ അനുവദിച്ചത്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സർവ്വേ റിപ്പോർട്ട് പ്രകാരം ചെറുകിട സംരഭമേഖലയിൽ ഈ കാലഘട്ടത്തിനിടയിൽ ഓരോ വർഷവും 1.49 കോടി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടു. ഇതിനർത്ഥം എംഎസ്എംഇ (MSME) മേഖലയിൽ മാത്രം ആദ്യ മോദി സർക്കാരിന്റെ കാലത്ത് കുറഞ്ഞത് 6 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടുവെന്നാണ്. ഇത് കൂടാതെ ആദായനികുതി വകുപ്പ് നൽകുന്ന കണക്കുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ നേർ ചിത്രമാണ് സൂചിപ്പിക്കുന്നത്. ഇതുപ്രകാരം, 2014 നും 2018 നും ഇടയിൽ ശരാശരി 1.5 ലക്ഷം നികുതി അടയ്‌ക്കുന്ന പ്രൊഫഷണലുകളാണ് പ്രതിവർഷം ചേർക്കപ്പെട്ടത്. നികുതിയടക്കുന്ന ഈ പുതിയ പ്രൊഫഷണലുകൾ നിയമിച്ച പുതിയ സ്റ്റാഫുകൾ ലക്ഷങ്ങളാണ്.

ഇവ കൂടാതെ, 2017 സെപ്റ്റംബറിനും 2018 നവംബറിനുമിടയിൽ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഡാറ്റാബേസിൽ മൊത്തം 73.50 ലക്ഷം പുതിയ വരിക്കാർ ചേർക്കപ്പെട്ടു. അതുപോലെ, 2017 സെപ്റ്റംബറിനും 2018 നവംബറിനുമിടയിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡാറ്റാബേസിൽ ഓരോ മാസവും ഏകദേശം 10 ലക്ഷം വരിക്കാരെ ചേർത്തു. ഇതെല്ലാം തന്നെ രാജ്യത്ത് ഉണ്ടാകുന്ന തൊഴിലുകളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

റോഡുകൾ, റെയിൽവേ, വൈദ്യുത നിലയങ്ങളുടെ നിർമ്മാണങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള കോടിക്കണക്കിന് വീടുകൾ, 12 കോടിയോളം ശൗചാലയ നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളിലെ നിക്ഷേപം എക്കാലത്തെയും ഉയർന്ന നിലയിലാണ് ഇന്ന് രാജ്യത്തുള്ളത്. ഗ്രാമീണ റോഡുകൾ, റെയിൽവേ ലൈനുകൾ, ഹൈവേകൾ എന്നിവയിൽ ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടക്കുന്ന കാലഘട്ടതമാണിത്.

ഭക്ഷണ വസ്തുക്കൾ, ലോജിസ്റ്റിക്സ്, മറ്റ് ഉപഭോഗവസ്തുക്കൾ, റീട്ടെയിൽ, മൊബൈൽ ഫോണുകൾ, അവയിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ മുൻനിര ഹബ്ബായി ഭാരതം മാറി. ഇത് കോടിക്കണക്കിന് തൊഴിലാണ് രാജ്യത്ത് ഓരോ വർഷവും സൃഷ്ട്ടിച്ചത്. ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഭാരതം മാറി. ഔദ്യോഗിക കണക്കുകൾ പ്രകാരം 2016 ൽ സ്റ്റാർട്ട് അപ്പ് ഇന്ത്യ ആരംഭിച്ചത് മുതൽ 2023 ഡിസംബർ 31 വരെ ഏകദേശം 117,254 സ്റ്റാർട്ടപ്പുകൾക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊമോഷൻ ആൻഡ് ഇന്റേണൽ ട്രേഡ് അംഗീകരം നൽകി. ഇത് മാത്രം 1.24 ദശലക്ഷം തൊഴിൽ രാജ്യത്ത് സൃഷ്ടിച്ചു. ഇനിയും അംഗീകാരം ലഭിക്കാനായി സമർപ്പിച്ചിട്ടുള്ള സ്റ്റാർട്ട് ആപ്പ് കളുടെ എണ്ണം കൂട്ടുമ്പോൾ ഒന്നര ലക്ഷത്തോളം വരുമിത്.

സർക്കാർ നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഫലമായി കഴിഞ്ഞ ഒരു വർഷം മാത്രം ഒരു ലക്ഷം പുതിയ പേറ്റന്റുകൾ ഭാരതത്തിന്റെ യുവ തലമുറ അവരുടെ പുതിയ കണ്ടുപിടുത്തങ്ങൾക്ക് സ്വന്തമാക്കിയതും ഇതിന്റെ ഒപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.
കേന്ദ്ര സർക്കാർ 2015-ൽ രാജ്യ സഭയിൽ നൽകിയ കണക്കുകൾ പ്രകാരം മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിക്ക് 2013-14 സാമ്പത്തിക വർഷം യുപിഎ സർക്കാർ വകയിരുത്തിയത് 33,000 കോടി രൂപയാണ്. എന്നാൽ വിവിധ ഘട്ടങ്ങളിലായി മോദി സർക്കാർ ഇത് പല മടങ്ങായി വർധിപ്പിച്ചു.

2016-17 സാമ്പത്തിക വർഷത്തിൽ 47,499 കോടിയായും 2018-19 ൽ 55,000 കോടിയായും വർധിപ്പിച്ചു.2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരം ഇത് 86,000 കോടി രൂപയാണ്. 2014 മുതൽ 2024 വരെയുള്ള പത്തു വർഷം 58 ദശലക്ഷം കുടുംബങ്ങൾക്കാണ് ഇതിലൂടെ തൊഴിൽ ലഭിച്ചത്. ചുരുക്കത്തിൽ 20 കോടിയോളം ഭാരതീയർ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറി. ഇനി കേന്ദ്ര സർക്കാർ സർവീസിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് മോദി സർക്കാർ നൽകിയത് 9 ലക്ഷം തൊഴിലാണ്. 2004 മുതൽ 2013 വരെയുള്ള കാലഘട്ടത്തിനിടയിൽ യുപിഎ സർക്കാർ നൽകിയത് 6 ലക്ഷം തൊഴിലാണ്.

പട്ടിക ജാതി, പട്ടിക വർഗ്ഗം, സ്ത്രീകൾ എന്നിവർക്കായി 2016 ൽ ആരംഭിച്ച സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം 2.20 ലക്ഷം പട്ടികജാതി, പട്ടിക വർഗ വനിതാ സംരംഭകർക്കായി 49,593 കോടി രൂപയാണ് സർക്കാർ കൈമാറിയത്. കോവിഡ് മൂലം തങ്ങളുടെ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്ന വഴിയോര കച്ചവടക്കാർക്ക് അവ പുനരാരംഭിക്കുവാനായി 2020 ൽ നടപ്പിലാക്കിയ പിഎം സ്വനിധി പ്രകാരം 2024 ഫെബ്രുവരി വരെ 65.98 ലക്ഷം കച്ചവടക്കാർക്കാണ് ലോൺ നൽകിയത്. ഇത് കൂടാതെ 2023 ൽ ആരംഭിച്ച പിഎം വിശ്വകർമ്മ യോജന പ്രകാരം 2024 ഫെബ്രുവരി വരെ 43 ലക്ഷം വിശ്വകർമ്മർക്ക് സഹായം നൽകി.

കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾ മോദി സർക്കാർ നടപ്പിലാക്കി. ഇങ്ങനെ ബിജെപി സർക്കാർ ഭാരതത്തിന്റെ തൊഴിൽ മേഖലയ്‌ക്ക് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓരോ വർഷവും കുറഞ്ഞു വരികയാണ്. ഇതുപ്രകാരം 2018-19 കാലഘട്ടത്തിൽ 5.8 % ആയിരുന്ന ദേശീയ തൊഴിലില്ലായ്മ നിരക്ക് 2023-24 സാമ്പത്തിക വർഷത്തിൽ 3.2 % ആയും കുറഞ്ഞു. ഇത് 2024-25 സാമ്പത്തിക വർഷത്തിൽ 3.1 % ആയി കുറയും എന്ന് നിലവിൽ വിലയിരുത്തുന്നു.

സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം 15-29 പ്രായത്തിലുള്ള ആളുകളുടെ വിഭാഗത്തിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത് കേരളത്തിലാണ്. 28.7 ശതമാനമാണ് ഈ വിഭാഗത്തിൽ കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ ശരാശരി ആവട്ടെ 10 ശതമാനവും. മുഴുവനായുള്ള തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാൽ കേരളത്തിലെ തൊഴില്ലായ്മ നിരക്ക് 7 ശതമാനമാണ്. ഗോവയ്‌ക്ക് ശേഷം തൊഴിലല്ലായ്മയിൽ രാജ്യത്ത് രണ്ടാം സ്ഥാനം കേരളത്തിനാണ്. ദേശീയ ശരാശരി 3.2 ശതമാനമാണ്.

തൊഴിലില്ലായ്മയിൽ പല ഉത്തരേന്ത്യൻ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഭാരതം മുഴുവൻ തൊഴിലില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് തോന്നുന്നത് സ്വഭാവികമാണ്. പ്രത്യേകിച്ച് കമ്യൂണിസ്റ്റുകളുടെ കള്ള പ്രചരണ വൈദഗ്ദ്യം കൂടി ചേരുമ്പോൾ. ലോകത്തെ മാറ്റങ്ങൾക്ക് അനുസരിച്ചു നീങ്ങുവാൻ കഴിവില്ലാത്ത നേതാക്കന്മാരാണ് കേരളത്തിന്റെ ദുർഗതിക്ക് കാരണം. ഇതിന്റെ ഫലമായി കേരളത്തിന്റെ യുവ ജനത നാട് വിടുന്നു. ഇത് ഭാരതത്തിന്റെ മൊത്തം സ്ഥിതിയല്ലെന്ന് കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മനസിലാക്കണം.

Tags: Narendra ModiPREMIUM2024 NATIONAL ELECTION
ShareTweetSendShare

More News from this section

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

നീയൊക്കെ കളിക്കുന്നത് ജയിക്കാൻ തന്നേ! ഇനിയൊര് തിരിച്ചുവരവ് ഉണ്ടോ സഞ്ജു? സാധ്യതകളും വിലയിരുത്തലും

ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും

“4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ”: ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

കൗണ്ടറിൽ നിന്നാണോ ടിക്കറ്റ് എടുക്കാറുള്ളത്? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ..; പുതിയ മാറ്റം വരുത്തി റെയിൽവേ; യാത്രക്കാർക്ക് സമയം ലാഭിക്കാം..

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies