മുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിലെ പൂജകളിൽ മാറ്റം. ഇനി മുതൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ പിതൃബലി തർപ്പണം, തില ഹവനം, പിതൃ നമസ്‌കാരം എന്നീ പിതൃ പൂജകൾ നടത്താം. മാസത്തിൽ രണ്ടു പ്രാവശ്യം പ്രദോഷകാല പൂജയും ആയില്യ പൂജയും നടക്കും. കേരളീയ ആചാരപ്രകാരമുള്ള ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, അർച്ചന, അഭിഷേകം, അന്നദാനം തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7304085880; 9892045445; 9820165311