പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ പ്രകൃതിഷോഭത്തിൽ മരിച്ചവരുടെ എണ്ണം 10 കടന്നു. നിരവധിപേർക്ക് പരിക്കേറ്റു. മൂന്നു വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. പ്രവിശ്യയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
പെഷവാർ,നൗഷേര,ബജൗർ,ഷാങ്ല,മൻഷേര,ബന്നു തുടങ്ങിയ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിലംപൊത്തി. കൊടുങ്കാറ്റിലും മഴയിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായെന്നും ദുരുന്ത നിവാരണ അതോറ്റി വ്യക്തമാക്കി.ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയെന്നും അവർ അറിയിച്ചു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡാപൂർ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അലി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വീടുതകർന്ന് ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിൽ മാറ്റിയെന്നാണ് അധികൃതരുടെ വാദം.
Heavy rain in Pakistan
اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَاجْبُرْنِي، وَعَافِنِي، وَارْزُقْنِي، وَارْفَعْنِي
“O Allah forgive me, have mercy on me, guide me, support me, protect me, provide for me and elevate me.” pic.twitter.com/uAYQIx7gFF
— World Nature🌱🐦🌄🏔️ (@M_ajid98) March 30, 2024
“>















