ജയ്പൂര്‍: വർഷങ്ങളായി ജീവിതത്തിൽ തുടരുന്ന തെറ്റിന് പരിഹാരം കണ്ടുവെന്ന് രാജസ്ഥാന്റെ ഇംഗ്ലീഷ് ബാറ്റർ ജോസ് ബട്ലർ. താൻ ഇനി മുതൽ ജോസ് ബട്ലർ ആയിരിക്കില്ല, ജോഷ് ബട്ലർ എന്നാകും അറിയപ്പെടുക എന്നു പറഞ്ഞാണ് താരം ഔദ്യോഗിക പേരുമാറ്റം പ്രഖ്യാപിച്ചത്.ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് എക്സിൽ പങ്കുവച്ച വീഡിയോയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ഇത് ഏപ്രിൽ ഫൂൾ ആണെന്ന് ആദ്യം ആരാധകർ കരുതിയതെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് വ്യക്തമായി.
മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിലെ രാജസ്ഥാന്റെ മത്സരത്തിന് മുൻപായിരുന്നു ഇംഗ്ലണ്ട് നായകന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇതിൽ ആരാധകരടക്കം ആശ്ചര്യപ്പെട്ടു. എന്നാൽ പുതിയ പേര് കൊള്ളാമെന്ന് പറഞ്ഞു നിരവധിപേർ കമൻ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്.
‘ഞാന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റൻ ജോസ് ബട്‌ലർ.എന്റെ ജീവിതകാലം മുഴുവൻ എന്നെ തെറ്റായ പേരാണ് ആളുകള്‍ വിളിച്ചത്, തെരുവിലെ ആളുകൾ മുതല്‍ എന്റെ അമ്മ വരെ, എന്റെ ജന്മദിന കാർഡിൽ പോലും അതുണ്ടായിരുന്നു. പ്രിയപ്പെട്ട ജോഷ്, നിനക്ക് വയസാവുന്നു, ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം എന്നാണ് കുറിച്ചത്.അങ്ങനെ, നീണ്ട 13 വർഷത്തിന് ശേഷം എന്റെ രാജ്യത്തിനായി നേടിയ രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് ശേഷം, ഞാനാ പ്രശ്നത്തിന് പരിഹാരം കാണുന്നു. ഞാൻ ഇനി മുതല്‍ ഔദ്യോഗികമായും ജോഷ് ബട്‌ലറാണ്:- ഇംഗ്ലണ്ട് നായകൻ പറഞ്ഞു.
Official statement… pic.twitter.com/r3Kjgdnldu
— England Cricket (@englandcricket) April 1, 2024
“>