ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരുവിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 150 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ബിരുദധാരികൾ, ഐടിഐക്കാർ, ഡിപ്ലോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റിസ് എഞ്ചിനീയറിംഗ് ആൻഡ് നോൺ എഞ്ചിനീയറിംഗ്, ഡിപ്ലോമ അപ്രന്റീസ്, ഐടിഐ അപ്രന്റീസ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18-നും 27-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. 8,000 രൂപ മുതൽ 9,000 രൂപവരെയാണ് സ്റ്റൈപ്പൻഡ് ആയി ലഭിക്കുന്നത്.
റെഗുലർ കോഴ്സുകളിലൂടെ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം.ഉയർന്ന യോഗ്യതയുള്ളവരും അപേക്ഷിക്കാൻ അർഹരല്ല. സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ നിയമാനനുസൃത ഇളവ് ലഭിക്കുന്നതായിരിക്കും.
അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ (https://nats.education.gov.in/ www.apprenticeshipindia.org) രജിസ്റ്റർചെയ്തവരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 9.