ആലപ്പുഴ: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
തന്റെ സ്വാകാര്യ വാഹനത്തിൽ എംഎൽഎ ബോർഡ് വച്ചാണ് മന്ത്രി യാത്ര ചെയ്തിരുന്നത്. കായംകുളത്ത് വച്ച് ആദ്യം ഒരു കാർ വന്ന് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചു. പിന്നാലെയാണ് ടിപ്പർ ലോറി വന്ന് വാഹനത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാത്തിൽ കാറിന്റെ എയർബാഗുകൾ പൊട്ടിപ്പോയി.















