ജയ്പൂർ: അഴിമതി രഹിത സർക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2014-ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖലയെ പുരോഗതിയിൽ എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയത്‌നിച്ചു. ഇതിന്റെ ഭാഗമായി 18,000-ൽ അധികം ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. അഴിമതി രഹിത സർക്കാരാണ് ലക്ഷ്യമെന്നും ഇതിനായി പ്രവർത്തിക്കുകയാണെന്നും നദ്ദ വ്യക്തമാക്കി. ജലാവറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്തെ ഗ്രാമങ്ങളുടെ പ്രതിച്ഛായ തന്നെ മാറി. 2014-ൽ ഭരണചുമതല വഹിച്ച് 1,000 ദിവസങ്ങൾക്കുള്ളിൽ തന്നെ 18,000 ഗ്രാമങ്ങൾക്ക് വൈദ്യുതി നൽകി. 3,50,00-ൽ അധികം വൈദ്യുതി കണക്ഷനുകളാണ് നൽകിയത്. കൂടാതെ അഞ്ച് ലക്ഷം ഗ്രാമങ്ങൾ വിസർജ്ജന മുക്തമാണ്. 12 കോടി ശൗചാലയങ്ങളാണ് നിർമ്മിച്ച് നൽകിയത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. രാജ്യത്തെ 25 കോടി ജനങ്ങൾ ഇന്ന് ദാരിദ്രരേഖയ്‌ക്ക് മുകളിലെത്തി. ആയുഷ്മാൻ ഭാരതിലൂടെ അഞ്ച് ലക്ഷം രൂപവരെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.’- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തെ ഓരോ പൗരന്റെയും വോട്ട് എങ്ങനെ വിനിയോഗിക്കണമെന്ന് നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. അഴിമതി രഹിത സർക്കാർ, വികസനം എന്നിവ രാജ്യത്തുണ്ടാകണമെന്നും നദ്ദ ചൂണ്ടിക്കാട്ടി.















