തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക്. രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ റോഡ് ഷോയിൽ പങ്കെടുത്തു. പേരുർക്കടയിൽ നിന്ന് കുടപ്പനക്കുന്ന് വരെയാണ് റോഡ് ഷോ നടക്കുന്നത്.
ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്. തിരുവനന്തപുരം മണ്ഡലത്തിലെ വിവിധ മേഖലയിലെ ആളുകളാണ് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള പണം രാജീവ് ചന്ദ്രശേഖറിന് കൈമാറിയത്. വാഹന അകമ്പടിയോടെയാണ് പേരുർക്കടയിൽ നിന്നും റോഡ് ഷോ ആരംഭിച്ചത്.
വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ അറിയിച്ച് സ്മൃതി ഇറാനിയും കേരളത്തിലെത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനാണ് കേന്ദ്രമന്ത്രി എത്തിയത്.