കൂട്ട ബലാത്സംഗത്തിനിരയായ അതിജീവിതയുടെ തുണി അഴിപ്പിക്കാൻ ശ്രമിച്ച മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കോടതി മുറിയിലായിരുന്നു ജഡ്ജിന്റെ തരംതാണ നടപടി. അതിജീവിതയുടെ മുറിവുകൾ കാണാനെന്ന പേരിലാണ് ഇയാൾ യുവതിയോട് തുണി അഴിക്കാൻ ആവശ്യപ്പെട്ടതെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 30നായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്താൻ അതിജീവിത എത്തിയപ്പോഴാണ് ഇയാൾ തുണി അഴിക്കാൻ ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ ഹിന്ദൗൺ സിറ്റി ജുഡീഷ്യൽ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് കേസെടുത്തത്. 345-ാം വകുപ്പ് ചുമത്തിയിട്ടുണ്ട് പട്ടിക ജാതി/ പട്ടിക വർഗ സംരക്ഷണം നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൊഴി രേഖപ്പെടുത്തി മടങ്ങവേ ജഡ്ജി തന്നെ തിരികെ വിളിച്ചു. എന്നിട്ട് തുണി അഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തിനെന്ന് ചോദിച്ചപ്പോൾ പീഡനത്തിനിരയായതിന്റെ മുറിവുകൾ കാണണമെന്ന് പറഞ്ഞു. എന്നാൽ താൻ അതിന് വഴങ്ങിയില്ലെന്നും അതിജീവിത പരാതിയിൽ പറഞ്ഞു. ഒരുപക്ഷേ, വനിത ജഡ്ജി ആയിരുന്നെങ്കിൽ താൻ അത് സമ്മതിക്കുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.















