തമിഴ് നടൻ അജിത്തിന്റെ സാഹസികത നിറഞ്ഞ സിനിമാ ചിത്രീകരണ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. അജിത് അഭിനയിക്കുന്ന വിഡാ മുയർച്ചി എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണിത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ഇതിനിടയിൽ താരത്തിന് പരിക്ക് പറ്റിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഈ വീഡിയോ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് വീണ്ടും പരിക്ക് പറ്റിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
വീഡിയോയിൽ അപകടം നടക്കുന്ന സമയത്ത് അജിത്തും നടന്‍ ആരവും കാറിലുണ്ടായിരുന്നു. അജിത് അതിവേഗത്തിൽ ഓടിക്കുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുന്നതാണ് വീഡിയോ. ഓടുന്ന കാർ പൊടുന്നനെ രണ്ട് വശത്തേക്കും വെട്ടിത്തിരിക്കുന്നതും പിന്നാലെ റോഡിന് സമീപത്തേക്ക് തലകീഴായി മറിയുന്നതും കാണാം.
ഓടിയെത്തുന്ന സ്റ്റണ്ട് അസിസ്റ്റന്റുമാർ ചേർന്ന് മറിഞ്ഞ കാറിൽ നിന്ന് താരത്തെ പുറത്തെത്തിക്കുന്നതും കാണാം. പരിക്ക് പറ്റിയതായി വീഡിയോയിൽ കാണുന്നില്ല. മഗിഴ്‍ തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് വിഡാ മുയാർച്ചി. ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
#Vidaamuyarchi accident footage looks shocking 😱😱😱
Extraordinary effort #ThalaAjith
A #Magizhthirumeni film pic.twitter.com/778aXZg63x— Vasu Cinemas (@vasutheatre) April 4, 2024