കൊട്ടാരക്കര ; ഒരു നാരങ്ങാവെള്ളത്തിന് 48 രൂപ. ഡപ്യൂട്ടി തഹസിൽദാരിൽ നിന്നാണ് ടൗണിലെ ബേക്കറി ജീവനക്കാർ കൊള്ളവില വാങ്ങിയത് . ജില്ലാ സപ്ലൈ ഓഫിസർക്ക് ബിൽ സഹിതം പരാതി നൽകി.
കൊടും ചൂട് ജനങ്ങളെ വലയ്‌ക്കുമ്പോൾ ജനങ്ങളെ പിഴിഞ്ഞ് കൊള്ളവില ഈടാക്കുകയാണ് ചില വ്യാപാരികൾ . കൊട്ടാരക്കരയിൽ പല ഹോട്ടലുകളും ബേക്കറികളും ഉയർന്ന വില ഈടാക്കുന്നതായി പരാതി വ്യാപകമാണ്. കഴിഞ്ഞ താലൂക്ക് വികസന സമിതികളിലും ചൂടേറിയ വിഷയമായി. ഭക്ഷ്യ സുരക്ഷ വിഭാഗം നടപടി എടുക്കുന്നില്ലെന്നാണ് പരാതി.