അടുത്ത കാലത്തായി, ലോകത്തിലെ പല രാജ്യങ്ങളിലും ഭൂകമ്പ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് . ബുധനാഴ്ച തായ്‌വാനിലും വിനാശകരമായ ഭൂചലനം ഉണ്ടായി, അതിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.2 ആയിരുന്നു. നിരവധി കെട്ടിടങ്ങൾ തകർന്നു. ജപ്പാനിലെ രണ്ട് ദ്വീപുകളെ പോലും ഇത് ബാധിച്ചു. ഭൂകമ്പത്തെത്തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്ന തിരക്കിലായിരുന്നു . എന്നാൽ ഈ സമയത്തും സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ചിലരുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭൂകമ്പ സമയത്ത് നഴ്‌സുമാർ നവജാത ശിശുക്കളെ കിടത്തിയ മുറിയിലേക്ക് വേഗത്തിൽ വരുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. കുട്ടികൾക്കു പരുക്കേൽക്കാതിരിക്കാൻ അവർ സ്‌ട്രോളർ വളരെ ശക്തമായി പിടിക്കുന്നതും,കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
@IamNishantSh എന്ന സോഷ്യൽ മീഡിയ ഉപഭോക്താവാണ് ഹൃദയസ്‌പർശിയായ ഈ വീഡിയോ ഷെയർ ചെയ്തത്. ‘ഭൂകമ്പ സമയത്ത് കുട്ടികളെ സംരക്ഷിക്കുന്ന തായ്‌വാനീസ് നഴ്‌സുമാർ’ എന്നാണ് അടിക്കുറിപ്പ്. ‘ ഇന്ന് ഞാൻ ഇൻ്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ വീഡിയോകളിൽ ഒന്നാണിത്. ഈ ധീര വനിതകൾക്ക് സല്യൂട്ട്.‘ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.