ദിവ്യാംഗർക്കായി 100 വിൽചെയറുകൾ കൈമാറി നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ചിലാണ് വിൽചെയറുകൾ വിതരണം ചെയ്തത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങിന്റെ ഭാഗമായി.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഗണേഷിൽ ദിവ്യാംഗനായാണ് ഉണ്ണിമുകുന്ദൻ എത്തുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ സിനിമയുടെ അണിയപ്രവർത്തകർക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു. അന്ന് തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് ജയ് ഗണേഷിൽ അവതരിപ്പിച്ചതെന്ന് ഉണ്ണി പറഞ്ഞു. ജയ്ഗണേഷിന്റെ വിജയാഘോഷത്തിന്റെ വേദിയിൽ ദിവ്യാംഗർ ഉണ്ടാകുമെന്നും ഉണ്ണി അന്ന് ഉറപ്പ് നൽകിയിരുന്നു.