ടോസ് നഷ്ടപ്പെട്ട് ജയ്പൂരിൽ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിയെ ഒറ്റയ്‌ക്ക് തോളേറ്റി കിംഗ് കോലി. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് ബെംഗളൂരു നേടിയത്. സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായ കോലിയുടെ മികവാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 125 റൺസാണ് കോലി- ഡുപ്ലെസി സഖ്യം അടിച്ചുകൂട്ടിയത്. 33 പന്തിൽ 44 റൺസെടുത്ത ക്യാപ്റ്റൻ മാത്രമാണ് കോലിക്ക് അല്പമെങ്കിലും പിന്തുണ നൽകിയത്.
39 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ കോലി 67 പന്തിൽ സെഞ്ച്വറി നേടി. ഐപിഎല്ലിൽ 7500 റൺസും കോലി പൂർത്തിയാക്കി. നാല് പടുകൂറ്റൻ സിക്സറുകളും 12 ബൗണ്ടറികളും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ് കോലിയുടെ ഐപിഎൽ കരിയറിലെ എട്ടാം സെഞ്ച്വറിയാണിത്. എന്നാൽ മദ്ധ്യനിര ഒന്നാകെ നിറം മങ്ങിയപ്പോൾ 200 കടക്കാനുള്ള ആർ.സി.ബിയുടെ മോഹങ്ങൾക്ക് തിരിച്ചടിയേറ്റു.
ഗ്ലെൻ മാക്സവെൽ (1) ഇന്നും നിരാശപ്പെടുത്തി. സൗരവ് ചൗഹാൻ(9) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. കാമറൂൺ ഗ്രീനും (5) വിരാട് കോലിയും 113(72) പുറത്താകാതെ നിന്നു. ഇന്ന് രണ്ടുവിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചഹൽ പർപ്പിൾ ക്യാപ് ഹോൾഡറായി. ഒരുവിക്കറ്റ് നന്ദ്രെ ബർഗർക്കും ലഭിച്ചു.