ശ്രീനഗർ : ജീവനും , ജീവിതവും സുരക്ഷിതമാക്കാൻ പലായനം ചെയ്ത ഭൂമിയിൽ ഇഫ്താർ വിരുന്നൊരുക്കി കശ്മീരി പണ്ഡിറ്റുകൾ . സാമുദായിക സൗഹാർദത്തിന്റെ ഹൃദയസ്പർശിയായ ഒരു കാഴ്‌ച്ച കശ്മീരി പണ്ഡിറ്റുകൾ ഒരുക്കിയത് ശ്രീനഗർ ഡൗണ്ടൗണിലെ ബോഹ്‌രി കദൽ എന്ന സ്ഥലത്താണ് .
ഇഫ്താർ കിറ്റുകളുടെ വിതരണത്തിന് നേതൃത്വം നൽകിയത് പ്രമുഖ കശ്മീരി പണ്ഡിറ്റ് സന്ദീപ് മാവയാണ്. ജമ്മു കശ്മീർ റീകൺസിലിയേഷൻ ഫ്രണ്ടിന്റെ ചെയർമാനാണ് മാവ.ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകൾ ഭക്ഷണം പങ്കിടാനും ഊഷ്മളമായ ആശംസകൾ കൈമാറാനും ഒത്തുകൂടുന്നത് കാണുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നാണ് സന്ദീപ് മാവ പറയുന്നത് . മേഖലയിൽ ഭിന്നതകൾ ഇല്ലാതാക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ചില വിരുന്നുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഇഫ്താർ വിരുന്ന് തങ്ങളെ കൂടുതൽ അടുപ്പിക്കുന്ന, ആഹ്ലാദം നൽകുന്ന മനോഹരമായ കാഴ്‌ച്ചയാണെന്നാണ് ഇഫ്താർ സംഗമത്തിനെത്തിയ മുസ്ലീം വിശ്വാസികൾ പറയുന്നത് .