ബംഗാളിലെ മത ഭീകരാക്രമണങ്ങൾ സിനിമയാകുന്നു ; ‘ ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ ‘ ചിത്രത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച് ജാമിയ ദാറുൽ ഉലൂം

Published by
Janam Web Desk

വിവാദ ചിത്രമായ ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ പുറത്തിറങ്ങും മുൻപേ തന്നെ സംവിധായകനും നിർമാതാവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് പാകിസ്താനിലെ ഭീകര സംഘടനയായ ജാമിയ ദാറുൽ ഉലൂം . ചിത്രം റിലീസ് ചെയ്യരുതെന്നാണ് സംഘടനയുടെ ഭീഷണി . ചിത്രം ഏപ്രിൽ 27ന് റിലീസിന് തയ്യാറായെങ്കിലും ഇതുവരെ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുംബൈയിൽ വാർത്താസമ്മേളനം നടത്തി സിനിമയുടെ അണിയറ പ്രവർത്തകർ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സമീപനത്തിനെതിരെ വിമർശനമുന്നയിക്കുകയും ചെയ്തു.

ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് മുടങ്ങിയിരിക്കുകയാണ്. സിനിമയുടെ റിലീസ് വൈകുന്നത് മൂലം നിർമ്മാതാവായ തനിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും വസീം റിസ്‌വി പറഞ്ഞു. ‘സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാകിസ്താനിലുള്ള ഭീകര സംഘടനയാണോ, ഇനി അവരുടെ അനുമതി വാങ്ങേണ്ടി വരുമോ’ . മമതാ ബാനർജിയുടെ സർക്കാർ സിനിമ റിലീസ് ചെയ്യുന്നത് തടയുന്നത് കൊണ്ടാണോ പാൽ ഭീകര സംഘടനയും പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് എന്നും വസീം റിസ്‌വി ചോദിച്ചു.

പശ്ചിമ ബംഗാളിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മമതാ ബാനർജിയുടെ സർക്കാർ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല? മമതാ ബാനർജിയുടെ സർക്കാർ എന്തിനാണ് ഞങ്ങളുടെ ടീമിൽ ഇടപെടുന്നത്? സിനിമയെടുത്ത നമ്മൾ കുറ്റം ചെയ്തിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇതിന് വ്യക്തമായ കാരണം പറയാത്തത്? പശ്ചിമ ബംഗാൾ സർക്കാർ റോഹിംഗ്യകളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നില്ലെങ്കിൽ, എന്തുകൊണ്ടാണ് അവർ അത് തുറന്ന് സമ്മതിക്കാത്തത്? – എന്നീ ചോദ്യങ്ങളും വസീം റിസ്‌വി ഉന്നയിച്ചു.

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും സിനിമയിൽ ചിത്രീകരിക്കുന്നു. ഞങ്ങളുടെ സിനിമ റിലീസ് ചെയ്യാൻ ഞങ്ങൾക്കും അവകാശമുണ്ട്. എന്റെ സിനിമ പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞു, ഏപ്രിൽ 27 ന് രാജ്യവ്യാപകമായി റിലീസ് ചെയ്യും. പൂർണ്ണമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് – സംവിധായകൻ സനോജ് മിശ്ര പറഞ്ഞു.

Share
Leave a Comment