ജ്വലിച്ചു നിൽക്കുന്ന തീക്കട്ടയെ നിലാവ് പരത്തുന്ന ചന്ദ്രൻ പൂർണമായി മറയ്‌ക്കുന്ന പ്രതിഭാസം ലോകം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പൂർണ സൂര്യഗ്രഹണം സംഭവ്യമാകുമ്പോൾ 50 വർഷത്തിന് ശേഷമുള്ള ഏറ്റവും ദൈർഷ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതിന്റെ ആവേശം ഇപ്പോൾ ഗൂഗിളും ഏറ്റെടുത്തിരിക്കുകയാണ്.
ലോകത്തെ ജിജ്ഞാസയുടെ അതിർ വരമ്പുകളിൽ നിർത്തുന്ന പൂർണ സൂര്യഗ്രഹണത്തെ കുറിച്ചുള്ള വിവരങ്ങളായിരിക്കും ഇപ്പോൾ അധികവും ഗൂഗിളിൽ തെരയുന്നത്. ഇത്തരത്തിൽ സൂര്യഗ്രഹണമെന്നോ ‘ solar eclipse’ എന്നോ തെരയുമ്പോൾ പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിരപ്പിച്ചിരിക്കുന്നത്. സൂര്യഗ്രഹണത്തിന്റെ ഫലങ്ങൾ കാണിക്കുന്നതിന് മുമ്പ് തന്നെ ഒരു അനിമേറ്റഡ് സൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്നു. തുടർന്നാണ് നമ്മൾ തെരയുന്നതിന്റെ ഫലങ്ങൾ ഗൂഗിൾ കാണിക്കുന്നത്.
വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമാണ് ഇന്ന് പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണരുതെന്നും ഇത് കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയിൽ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുന്നില്ലെങ്കിലും നാസയുടെ വെബ്‌സൈറ്റ് വഴി ഇന്ത്യക്കാർക്ക് സൂര്യഗ്രഹണം കാണാം.















