ബെംഗളൂരു: റംസാൻ, വിഷു, വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ- മെയ് മാസങ്ങളിൽ കൊച്ചുവേളി-ബയ്യപ്പനഹള്ളി വിശ്വേശരായ ടെർമിനൽ (SMVT) പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06083/06084) സർവീസ് നടത്തും.
ഇന്ന് വൈകുന്നേരം 6.05-ന് കൊച്ചുവേളി നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 10.55-നാണ് എസ്എംവിടിയിലെത്തും. നാളെ ഉച്ചയ്‌ക്ക് 12.45-ന് തിരിക്കുന്ന ട്രെയിൻ 11-ന് വൈകുന്നേരം 6.45-ന് കൊച്ചുവേളിയിലെത്തും.
കൊച്ചിവേളിയിൽ നിന്ന് ഏപ്രിൽ 16,23,30 മേയ് 7,14,21,28 തീയതികളിലും എസ്എംവിടിയിൽ നിന്ന് ഏപ്രിൽ 17,24, മേയ് 1,8,15,22,29 തീയതികളിലും ട്രെയിൻ സർവീസ് നടത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കെആർ പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.















