ആലപ്പുഴ: ലൗ ജിഹാദിൽ അകപ്പെട്ട് പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ലെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്.
കേരള സ്റ്റോറി എന്ന സിനിമയോട് കേരളത്തിലെ സാധാരണ മുസ്ലീങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒത്തൊരുമയോടെ കഴിയരുതെന്ന് ശഠിക്കുന്നവരാണ് സിനിമയ്‌ക്കെതിരെ രംഗത്ത് വരുന്നത്.
സിനിമ കാണിക്കുന്നത് യാഥാർത്ഥ്യമാമെന്ന് എതിർക്കുന്നവർക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സിനിമ പ്രദർശിപ്പിച്ച ക്രിസ്ത്യൻ നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. ആയിരിക്കണക്കിന് ക്രൃസ്ത്യൻ പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച ബിഷപ്പിന്റെ ചോദ്യത്തിന് മറുപടി നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രണയം നടിച്ച് മതം മാറ്റി പെൺകുട്ടികളെ ഭീകരവാദികൾക്ക് കാഴ്ചവെക്കുന്ന വീഡിയോ അടക്കം കേരളത്തിൽ നിന്ന് കണ്ടെടുത്തു. ഇതുപോലെ ജീവിക്കുന്ന തെളിവുകൾ കേരളത്തിന്റെ മുന്നിലുണ്ടായിട്ടും പുകമറ സൃഷ്ടിക്കാനാണ് രാഷ്‌ട്രീയക്കാരുടെ ശ്രമം.
എസ്ഡിപിഐയും പിഎഫ്ഐയും ഒറ്റ കുപ്പിക്കത്തെ സാധനമാണ്. അവരുടെ വോട്ടിന് വേണ്ടിയാണ് വി ഡി സതീശനും കോൺഗ്രസും സിനിമയെ തള്ളിപ്പറയുന്നത്. ആരെ കൊന്നിട്ടായാലും എത് സമൂഹത്തെ നശിപ്പിച്ചിട്ടായാലും പത്ത് വോട്ട് നേടാനാണ് കോൺഗ്രസിന്റെ ശ്രമം. വോട്ടിന് വേണ്ടി ഒരു സമൂഹത്തിന് എതിരെ തിരിയാനാണ് ഇടത്- വലത് മുന്നണികളുടെ ശ്രമമെങ്കിൽ എന്ത് വിലക്കൊടുത്തും അത് ചെറുക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.