ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യുജി) രജിസ്ട്രേഷൻ ഇന്ന് കൂടി. ഇന്ന് രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് https://exams.nta.ac.in/NEET/ സന്ദർശിക്കുക.
ജനറൽ വിഭാഗക്കാർക്ക് 1,700 രൂപയും ഒബിസി-എൻസിഎൽ, ജനറൽ-ഇഡബ്ലിയു വിഭാഗത്തിൽപ്പെട്ടവർക്ക് 1600 രൂപയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയുമാണ് ഫീസ്. ഓൺലൈൻ ആയാണ് ഫീസ് അടയ്ക്കേണ്ടത്.
മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ നടക്കുന്നത്. രാജ്യത്തെ 571 സെൻററുകളിലും രാജ്യത്തിന് പുറത്ത് 14 ഇടങ്ങളിലും പരീക്ഷാ നടക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം 5.20 വരെയാണ് പരീക്ഷ.