എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഫിനാൻസ് ചുമതല വഹിച്ചവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തുടർച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
കേസിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിരുന്നു. സേവനത്തിനായി 1.75 കോടി എക്‌സാലോജിക്കിനും വീണ വിജയനും നൽകിയെന്നായിരുന്നു മൊഴി. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിനുള്ള നൽകിയ പണമാണിതെന്നതിലേക്കാണ് ഇഡി അന്വേഷണം നടക്കുന്നത്.