70 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച് റഷ്യ. തെക്കൻ റഷ്യയിലെ കുർഗൻ മേഖലാണ് പ്രളയമുണ്ടായത്. 19,000 പേരെ ബാധിച്ചതായാണ് റിപ്പോർട്ട്.
യുറാൽ മലനിരകളിൽ അസാധാരണമാം വിധം മഞ്ഞുരുകിയതാണ് പ്രളയത്തിന് കാരണം. മലനിരയുടെ താഴ്വാരങ്ങൾ, സൈബീരിയ, കസാഖ്സ്താന്റെ നദീതീര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരോട് ഒഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.
യുറാൽ നദിയിലെ ചെറു അണക്കെട്ട് കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.















