ഫഹദ് ഫാസിൽ നായകാനായെത്തുന്ന ആവേശത്തിന്റെ വെൽക്കം റിലീസ് ചെയ്തു. ഫഹദിന്റെ വേറിട്ട വേഷപ്പകർച്ചയിൽ ശ്രദ്ധേയമാണ് ടീസർ. ഈദ് – വിഷു റിലീസായി ചിത്രം നാളെയാണ് തിയേറ്ററിലെത്തുന്നത്. ആവേശത്തിന് യുവാക്കളുടെ ഹൃദയം കീഴടക്കാന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
അഡ്വാൻസ് ബുക്കിംഗിലും ചിത്രത്തിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ ആഗോളതലത്തിൽ ഒരുകോടിയിലേറെ രൂപ ലഭിച്ചു. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. അന്‍വര്‍ റഷീദും നസ്രീയ നസീമും ചേർന്നാണ് നിർമ്മാണം.















