കാണാതായ പെൺകുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങൾ ഛേദിച്ച് തെരുവലിൽ ഉപേക്ഷിച്ച നിലയിൽ. ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഏപ്രിൽ ഏഴിന് കുട്ടിയുടെ പിതാവ് ഡാനിഷ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്. മൂന്നുവയസുകാരിയുടെ കാലുകൾ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഛേദിച്ച തല പ്ലാസ്റ്റിക് കവറിലാക്കിയാണ് ഉപേക്ഷിച്ചിരുന്നത്. തെരുവ് നായ്‌ക്കളടക്കം അവയവങ്ങൾ കടിച്ചെടുത്തുകാെണ്ടു പോകാൻ ശ്രമിച്ചതിന്റെ പാടുകളുണ്ട്.
കുട്ടിയുടെ അമ്മ ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് മനസിലാക്കുകയും ഇതിനെ തുടർന്ന് ദമ്പതികളും ഈ യുവതിയും തമ്മിൽ പ്രശ്നങ്ങൾ നടന്നിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി മിഠായി വാങ്ങാൻ പുറത്തുപോയപ്പോഴാണ് പെൺ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റിലായ യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.