തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകൾ നേർന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ മികച്ച ഡിജിറ്റൽ രാജ്യമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളർച്ചയിലേക്ക് പ്രധാന സംഭാവനകൾ നൽകാൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കുമെന്നും അദ്ദേഹം കുറിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു ക്രിസ് ഗോപാലകൃഷ്ണൻ പോസ്റ്റ് പങ്കുവച്ചത്.
” രാഷ്‌ട്രീയ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം തുറക്കുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാവിധ ആശംസകളും നേരുന്നു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ യുവാക്കൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രചോദനമാണ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു”.- ക്രിസ് ഗോപാലകൃഷ്ണൻ കുറിച്ചു.
@Rajeev_GoI Wishing all the best pic.twitter.com/ZRf4R3Olqw
— kris gopalakrishnan (@kris_sg) April 10, 2024
ഡിജിറ്റൽ സ്വകാര്യത, ടെക് പോളിസികൾ എന്നിവയിൽ ചർച്ചകൾ സംഘടിപ്പിച്ച് മേഖലകളിൽ രാജീവ് ചന്ദ്രശേഖർ നൽകിയ സുപ്രധാന സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. കേന്ദ്രമന്ത്രിയായപ്പോൾ ഡിജിറ്റൽ മേഖലയിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും ഇലക്ട്രോണിക്‌സ് നിർമ്മാണത്തിനും സെമികണ്ടക്ടർ വ്യവസായ മേഖലയിലും വിദഗ്ധരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായെന്നും വരുന്ന തെരഞ്ഞെടുപ്പിന് വിജയാശംസകൾ നേരുന്നുവെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.