അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയർന്നതിന് പിന്നാലെ രാമന്റെ വില്ലിന്റെ രൂപത്തിൽ കോദണ്ഡ വനത്തിൽ ഗ്ലാസ് ബ്രിഡ്ജും ഒരുങ്ങി . ഉത്തർപ്രദേശിൽ നിർമിക്കുന്ന ആദ്യത്തെ ഗ്ലാസ് സ്കൈവാക്ക് പാലമാണിത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ഈ പാലം ഉദ്ഘാടനം ചെയ്യുക . 3.70 കോടി രൂപ ചെലവഴിച്ചതാണ് പാലത്തിന്റെ നിർമാണം നടത്തിയത് . ഈ പാലത്തിന് ചുറ്റും ഔഷധത്തോട്ടങ്ങളും ഭക്ഷണശാലകളും നിർമ്മിക്കുന്നുണ്ട്. ഭാവിയിൽ ഇത് ഇക്കോ ടൂറിസത്തിലെ വലിയ കേന്ദ്രമായി മാറുമെന്ന് പറയപ്പെടുന്നു. ശബരി വെള്ളച്ചാട്ടത്തിന് മുകളിലാണ് പാലം നിർമ്മിച്ചിരിക്കുന്നത് .
കോദണ്ഡ വനത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് മുകളിൽ 40 അടി ഉയരത്തിലാണ് ഗ്ലാസ് പാലം നിർമ്മിച്ചിരിക്കുന്നത്.വില്ലിന്റെയും അമ്പിന്റെയും ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് 25 മീറ്റർ നീളവും 35 മീറ്റർ വീതിയും ഉണ്ട് . 500 കിലോയാണ് പാലത്തിന്റെ ലോഡിംഗ് കപ്പാസിറ്റിയെന്ന് അധികൃതർ പറഞ്ഞു. നിബിഡ വനം, പാറകളിൽ നിന്നും കുന്നുകളിൽ നിന്നും വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി എന്നിവയൊക്കെ ആസ്വദിക്കാനാകും വിധമാണ് പാലം ഒരുക്കിയിരിക്കുന്നത് .















