ചണ്ഡീഗഢ്: സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വിദ്യാർത്ഥികൾ മരിച്ചു.
ഹരിയാനയിലെ മഹേന്ദ്രഗഢിലാണ് അപകടം നടന്നത്. 40 കുട്ടികളുമായി പോയ സ്വകാര്യ സ്കൂളിലെ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജിഎൽ പബ്ലിക് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവ സമയത്ത് ഡ്രൈവൻ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.