ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോര വനമേഖലയിൽ വൻ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി നിരവധി ഫയർഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കൂടാതെ ബന്ദിപ്പോര ജില്ലയിലെ സുമ്പാലിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പ്രദേശവാസികളും ഫയർഫോഴ്സ് യൂണിറ്റും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ മുകളിലുള്ള നിലയിൽ നിന്നുമാണ് തീ പടർന്നത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.