മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയും ഗൗതം ഗംഭീറും നേർക്കുനേർ വന്നപ്പോൾ ആരാധകർ പലതും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബെംഗളൂരു- കൊൽക്കത്ത മത്സരത്തിനിടെയുള്ള ഇരുവരുടെയും കെട്ടിപ്പിടുത്തം ആരാധകരെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. ഐപിഎൽ സീസണുകളിൽ മൈതാനത്ത് പലതവണ ഇരുവരും കൊമ്പുകോർത്തിട്ടുണ്ട്. ഇതെല്ലാം വിവാദമാകുന്നതാണ് പതിവ്. എന്നാൽ ഇതിന് വ്യത്യസ്തമായി ഈ സീസണിൽ ഇരുവരും ആലിംഗനം ചെയ്തതിനെക്കുറിച്ച് മനസുതുറക്കുകയാണ് വിരാട് കോലി. പ്യൂമയുടെ ഒരു സംവാദ പരിപാടിക്കിടെയായിരുന്നു ഗംഭീറുമായുള്ള കെട്ടിപ്പിടുത്തത്തെ കുറിച്ച് താരം സംസാരിച്ചത്.
King Virat Kohli Talking About That Hug With Gautam Gambhir & Naveen 😂❤️#RCBvMI #RCBvsMI #RRvGT #ShubmanGill #Virat #IPL2024 #Eidmubarak2024 #BabarAzam𓃵 #PakistanArmy #PakistanCricket #MIvsRCB
— Cricket Punchnama (@GGurtej) April 11, 2024
“>
”തന്റെ പെരുമാറ്റത്തിൽ ഒരുപാട് പേർ നിരാശരായി. താൻ നവീനെ കെട്ടിപ്പിടിച്ചതിന്റെ പിറ്റേ ദിവസമാണ് ഗൗതം ഗംഭീർ തന്നെ ആലിംഗനം ചെയ്തത്. ഇതോടെ പാപ്പരാസികൾക്ക് കഥമെനയാനുള്ള അവസരമാണ് ഇല്ലാതായത്.”- കോലി പറഞ്ഞു.
കഴിഞ്ഞ സീസണിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് -ആർസിബി മത്സരത്തിന് ശേഷം ഗ്രൗണ്ടിൽവച്ച് കോലിയും ഗംഭീറും തർക്കിച്ചത് വൻ വിവാദമായിരുന്നു. മത്സരത്തിനിടയിലെ തർക്കം കളിക്ക് ശേഷം രൂക്ഷമാകുകയായിരുന്നു. ലക്‌നൗ താരം നവീൻ ഉൾ ഹഖിനെ കോലി അപമാനിച്ചെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. നവീനും കോലിയും തമ്മിലുള്ള തർക്കത്തിൽ ഗംഭീറും ഇടപെട്ടതോടെ പ്രശ്‌നം കൂടുതൽ വഷളാകുകയും ആരാധകർ ഏറ്റെടുക്കുകയുമായിരുന്നു.