മുംബൈ ; ഹിന്ദു പുതുവത്സരദിനമായ ഗുധി പദ്‌വ ആഘോഷിച്ച മുൻ ഇന്ത്യൻ താരം സഹീർ ഖാനെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനം . ഭാര്യയും നടിയുമായ സാഗരിക ഘാട്‌ഗെക്കൊപ്പം ഗുധി പദ്‌വ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സഹീർ ഖാനെതിരെ സൈബർ ആക്രമണം ശക്തമായത് .
മിശ്രവിവാഹിതരായ ദമ്പതികളെക്കുറിച്ച് വിദ്വേഷകരമായ കമൻ്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത് . യഥാർത്ഥ ഇസ്ലാം എന്താണെന്നും , എങ്ങനെയാണെന്നും പറയുന്നതാണ് പല കമന്റുകളും. ‘ സഹീർ ഖാന്റെ മതത്തിലുള്ള വിശ്വാസം വളരെ ദുർബലമാണ്, അദ്ദേഹത്തിന് തന്റെ ഹിന്ദു ഭാര്യയെ മതപരിവർത്തനം ചെയ്യാൻ പോലും കഴിഞ്ഞില്ല.” എന്നാണ് ചില കമന്റുകൾ.
‘ ഇങ്ങനെയുള്ള ഒരു മുസ്ലീമിനെ ഇസ്ലാമിന് ആവശ്യമില്ല. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതമാണ് ഇസ്‌ലാം. അദ്ദേഹത്തേക്കാൾ ലോകപ്രശസ്തരായ സെലിബ്രിറ്റികൾ ഇസ്ലാം സ്വീകരിക്കുന്നു. അൽഹംദുലില്ലാഹ് ‘ എന്നും ചില കമന്റുകളിൽ പറയുന്നു. കല്ലുകളെ ആരാധിക്കുന്നതിലൂടെയും ഈ കുറ്റകൃത്യങ്ങളിൽ പങ്കുചേരുന്നതിലൂടെയും നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്?അള്ളാഹു ശിർക്ക് പൊറുക്കില്ല – എന്നിങ്ങനെ കമന്റ് ചെയ്യുന്നവരുമുണ്ട് .