ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ തമ്മിലടി തീരാതെ കോൺഗ്രസ്. നേതാക്കൾക്കിടയിലും അണികൾക്കിടയിലും നിലനിൽക്കുന്ന ഉൾപ്പോര് ദേശീയതലം മുതൽ ഇങ്ങോട്ട് വ്യാപിച്ച് കിടക്കുകയാണ്. ജമ്മുകശ്മീരിൽ നേതാക്കൾ തമ്മിലുള്ള കൈയ്യാങ്കളിയുടെ വാർത്തയാണ് പുതിയതായി പുറത്ത് വരുന്നത്.
അഖ്‌നൂരിലെ ഖൗർ ടൗണിൽ മുൻ ഉപമുഖ്യമന്ത്രി താരാചന്ദും മുൻ എംപി മദൻലാൽ ശർമയും തമ്മിലാണ് ഏറ്റുമുട്ടിയത്. ജമ്മു ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാമൻ ഭല്ലയ്യയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു ഇരുവരും.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മു സീറ്റിനായി അവകാശവാദവുമായി ഇരുകൂട്ടരും രംഗത്തുണ്ട്. ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.















