ഹൈദരാബാദ്: ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ജയത്തോടെ ഫിനീഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിെര മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് കൊമ്പന്മാർ പ്ലേ ഓഫിനൊരുങ്ങുന്നത്. നാല് തോൽവികൾക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. മുഹമ്മദ് ഐമൻ (34), ദയ്സുകെ സകായ് (51), നിഹാൽ സുധീഷ് (81) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ഗോൾ കണ്ടെത്തി.
34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. മധ്യനിരയിൽ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് ഐമൻ ആദ്യം വല ചലിപ്പിച്ചു. ഐഎസ്എല്ലിലെ താരത്തിന്റെ ആദ്യ ഗോളാണിത്. തുടർന്ന് 51-ാം മിനിറ്റിൽ ദയ്സുകെ സകായിയും ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. 81-ാം മിനിറ്റിൽ നിഹാൽ സൂധീഷിന്റെ ഗോൾ ഗോൾ കൂടി ചേർന്നതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.
88-ാം മിനിറ്റിലാണ് ബാസ്റ്റേഴ്സിന്റെ ക്ലീൻ ഷീറ്റ് നിഷേധിക്കപ്പെട്ടത്. കോർണറിൽ നിന്ന് അലക്സ് സജി ഹെഡ് ചെയ്ത് നൽകിയ പന്ത് വിക്ടർ വലയിലെത്തിക്കുകയായിരുന്നു.