വന്ദേ ഭാരത് ലോക്കോ പൈലറ്റിന് സഹപ്രവർത്തകരും ,യാത്രക്കാരും നൽകിയത് ഗംഭീര യാത്രയയപ്പ് . 34 വർഷം ലോക്കോ പൈലറ്റായി സേവനമനുഷ്ഠിച്ച കിഷൻ ലാൽ അടുത്തിടെയാണ് സർവീസിൽ നിന്ന് വിരമിച്ചത് . കിഷൻലാൽ ഓടിച്ചിരുന്ന വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് ബെംഗളൂരു സ്റ്റേഷനിൽ എത്തിയപ്പോൾ മാലയിട്ട് ഉപഹാരം നൽകി സ്വീകരിക്കുകയായിരുന്നു .
ബെംഗളൂരു സിറ്റി റെയിൽവേ സ്‌റ്റേഷനാണ് ഈ യാത്രയയപ്പിന് വേദിയായത് . അദ്ദേഹത്തിന്റെ കുടുംബവും സ്ഥലത്തുണ്ടായിരുന്നു . ഇത് സംബന്ധിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ കൂടുതൽ സമയവും ട്രെയിനിൽ ചെലവഴിച്ച തനിക്ക് ഇത് അവിസ്മരണീയമായ നിമിഷമാണെന്ന് കിഷൻ ലാൽ പറയുന്നത് വീഡിയോയിൽ കാണാം . ഒപ്പം സന്തോഷത്താൽ കണ്ണീർ പൊഴിക്കുകയും ചെയ്യുന്നുണ്ട്.
“കിഷൻ ലാൽ സർ മനോഹരമായ റിട്ടയർമെൻ്റ് കാലം ആശംസിക്കുന്നു. ഇന്ത്യൻ റെയിൽവേയിലെ നിങ്ങളുടെ അത്ഭുതകരമായ സേവനത്തിന് നന്ദി സർ, ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു, നിങ്ങൾ ബാംഗ്ലൂരിലെ ഏറ്റവും മികച്ച ലോക്കോ പൈലറ്റുമാരിൽ ഒരാളാണ് സർ, ഈ ട്രെയിൻ ട്രാക്കുകളിൽ ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു. എല്ലാ ആശംസകളും . കിഷൻ സർ അവസാനമായി ജോലി ചെയ്തത് 20608/20607-ൽ SBC-MAS-SBC വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നാണ്.“ എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്















