റൂർക്കി ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെ കേസ് . റൂർക്കിയിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ലേണിംഗ് ലാഡർ പ്ലേ സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ പരാതി നൽകിയത് . റംസാൻ ദിനത്തിലാണ് പ്ലേ സ്കൂളിൽ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ രണ്ട് അദ്ധ്യാപികമാർ ഹിജാബ് ധരിച്ചിരിക്കുന്നത് കാണാം.
ചെറിയ കുട്ടികളുടെ മുന്നിൽ വെച്ച് ഇവർ നിസ്‌കരിക്കുന്നതും ഈ വീഡിയോയിൽ കാണാം. വീഡിയോ ഏകദേശം 17 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ഹിന്ദുവാണെന്നും തന്റെ മകളെ എന്തിനാണ് നിസ്കാരം പഠിപ്പിച്ചതെന്നും പരാതി നൽകിയവരിൽ ഒരു രക്ഷിതാവ് ചോദിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല . ഈ വർഷം ഇത് എന്തിനാണ് നടത്തിയത് . സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രക്ഷിതാവ് പറഞ്ഞു .
കോട്വാലിയിലെത്തിയ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും സ്‌കൂളിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും , സ്‌കൂളിൽ സ്ഥിരമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് രുചി ഹാൻഡ പറഞ്ഞു.