ഇസ്ലാമബാദ്: റംസാൻ കാലത്ത് കവർച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെ കറാച്ചിയിൽ മാത്രം കൊല്ലപ്പെട്ടത് 19 പേർ. 55 പരിക്കേറ്റതായും പാക് ദിനപ്പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. കറാച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് 425 വെടിവയ്പ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 ആദ്യ മൂന്ന് മാസത്തെ കണക്കാണിത്.
വിലക്കയറ്റവും തൊഴില്ലില്ലായ്മയും രൂക്ഷമായ രാജ്യത്ത് ജനങ്ങൾ പട്ടിണി കൊണ്ട് പൊറുതി മുട്ടുകയാണ്. റംസാൻ കാലത്ത് പാകിസ്താൻ യാചകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
നാല് ലക്ഷം പ്രൊഫഷണൽ ഭിക്ഷാടകർ കറാച്ചി മാത്രമുണ്ടെന്നാണ് കണക്ക്. മോഷണക്കേസുകളിൽ കൂടുതലപം പിടിയിലാകുന്നത് ഭിക്ഷാടകരാണെന്ന് കറാച്ചിയിലെ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ (എഐജി) ഇമ്രാൻ യാക്കൂബ് മിൻഹാസിൻ പറഞ്ഞു















