5 വർഷം കൂടി സൗജന്യ റേഷൻ; മുദ്ര വായ്പ ഇരട്ടിയാക്കും; പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ വീടുകൾ; സമഗ്രവികസനം ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ് പത്ര
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

5 വർഷം കൂടി സൗജന്യ റേഷൻ; മുദ്ര വായ്പ ഇരട്ടിയാക്കും; പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ വീടുകൾ; സമഗ്രവികസനം ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ് പത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും വനിതകളുടെയും സാമൂഹ്യ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന ബിജെപിയുടെ പ്രകടന പത്രിക സങ്കൽപ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിൽ മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി പ്രകടന പത്രിക പുറത്തിറക്കിയത്. പത്രികയിലെ ഓരോ ഗ്യാരന്റിയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തു. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രായമായവരുടെ പ്രധാന ആശങ്കയാണ് അവരുടെ ചികിത്സയ്‌ക്കും മരുന്നിനുമുളള പണം എങ്ങനെ കണ്ടെത്തുമെന്നത്. ഇടത്തരം കുടുംബങ്ങളെയാണ് ഇത് കൂടുതൽ ഗൗരവമായി ബാധിക്കുന്നത്. അതുകൊണ്ടു തന്നെ 70 വയസിന് മുകളിലുളള വയോധികരെ ആയുഷ്മാൻ ഭാരത് യോജനയ്‌ക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തെയും ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെയുളള സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭിക്കുക.

എൻഡിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായ മുദ്ര യോജന കോടിക്കണക്കിന് ആളുകളെയാണ് സംരംഭകരാക്കി മാറ്റിയത്. ജീവിത നിലവാരത്തിലുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിട്ടുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ കോടിക്കണക്കിന് വീടുകളിലെ വൈദ്യുതി ബിൽ കുറച്ചുകൊണ്ടുവന്ന് സീറോ ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വൈദ്യുതിയിൽ നിന്ന് വരുമാനമുണ്ടാക്കാനുളള മാർഗവും സർക്കാർ അവതരിപ്പിച്ചു. പിഎം സൂര്യഘർ സൗജന്യ വൈദ്യുത പദ്ധതി അതിന് ഉദാഹരണമാണ്.

വനിതകൾ എങ്ങനെ രാജ്യവികസനത്തിന് നേതൃത്വം നൽകുമെന്നതിൽ ലോകത്തിന് ഇന്ന് വഴികാട്ടുകയാണ് ഭാരതം. കഴിഞ്ഞ 10 വർഷം വനിതകൾക്ക് പുതിയ അവസരങ്ങൾ ഒരുക്കി നൽകാനായിരുന്നു ശ്രമിച്ചത്. എന്നാൽ വരുന്ന അഞ്ച് വർഷം നാരീശക്തിയെ പുതിയ മേഖലകളുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു വശത്ത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പറയുമ്പോൾ തന്നെ മറുവശത്ത് സ്റ്റാർട്ടപ്പുകളുടെയും ആഗോള സെന്ററുകളുടെയും സേവനങ്ങളും സർക്കാർ കണക്കിലെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം മുഴുവൻ ബിജെപിയുടെ സങ്കൽപ് പത്രയിലെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം പ്രകടനപത്രികകളിൽ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നടപ്പിലാക്കിയതാണ് അതിന് കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾ, വനിതകൾ, പാവപ്പെട്ടവർ, കർഷകർ തുടങ്ങി വികസിത ഭാരതത്തിന്റെ നാല് കരുത്തുറ്റ തൂണുകൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് സങ്കൽപ് പത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനങ്ങൾ പ്രാദേശിക തലത്തിൽ നവവർഷം ആഘോഷിക്കുന്ന പുണ്യദിനമാണ് ഇന്ന്. നവരാത്രിയുടെ ആറാം ദിനത്തിൽ നമ്മൾ കാർത്യായനി ദേവിയെ ആണ് പ്രാർത്ഥിക്കുന്നത്. കാർത്യായനീ ദേവിയുടെ രണ്ട് കൈകളിലും താമരയുണ്ട്. യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും അത് വലിയ അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോരാത്തതിന് ഇന്ന് അംബേദ്ക്കർ ജയന്തി കൂടിയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Tags: MANIFESTOElection 2024Sankalp Patra BJP
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies