കാർത്തിക നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

കാർത്തിക നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 01:34 pm IST
FacebookTwitterWhatsAppTelegram

കാർത്തിക നക്ഷത്രക്കാർക്ക് വിഷു സംക്രമം കഴിയുമ്പോൾ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ഭൂമി, വീട് തുടങ്ങിയ സ്വത്തുക്കൾ സമ്പാദിക്കുന്നതിന് അനുകൂലമായ കാലമാണെങ്കിലും മറ്റ് ചില വെല്ലുവിളികളും നേരിടേണ്ടിവരാം. മേടക്കൂറിലെ കാർത്തികക്കാർക്ക് പിതാവിനോ മറ്റ് പ്രിയപ്പെട്ട മുതിർന്ന ബന്ധുക്കൾക്കോ രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇടവക്കൂറിലുള്ളവർക്ക് ദൈവാനുഗ്രഹത്തോടെ ശ്രമങ്ങൾ ഫലം കാണും. എന്നാൽ, ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അമിതമായ സാഹസികത ഒഴിവാക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം അപകടങ്ങൾക്കോ പരാജയങ്ങൾക്കോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായേക്കാം, അവ ക്ഷമയോടെ പരിഹരിക്കുക. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മൊത്തത്തിൽ നോക്കുമ്പോൾ, വിഷുവിന് ശേഷം കാർത്തികക്കാർക്ക് ജീവിതത്തിൽ ഒരു ജാഗ്രത പാലിക്കേണ്ടതുണ്ട്. സംസാരത്തിൽ അബദ്ധങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക, അത് ദോഷഫലങ്ങൾക്ക് കാരണമായേക്കാം. തൊഴിലിൽ വിജയമുണ്ടാകുമെങ്കിലും ചെലവുകൾ വരുമാനത്തെ കവിയാൻ സാധ്യതയുണ്ട്. മോശം സ്വഭാവമുള്ളവരുമായുള്ള സഹവാസം ഒഴിവാക്കണം, ഇത്തരം ബന്ധങ്ങൾ നാശത്തിൽ കലാശിക്കാം.

 

സൂര്യ ദശയിൽ ജനിക്കുന്ന കാർത്തിക നക്ഷത്രക്കാർക്ക് ഏകദേശം 3 വയസ്സു വരെ ചില പ്രതികൂല ഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ കാലഘട്ടത്തിൽ കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി, മാനസിക വിഷമത എന്നിവ ഉണ്ടാകാം. മാതാപിതാക്കൾക്ക് രോഗബാധയും ദുരിതവും അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ, പിതാവിന് രാഷ്‌ട്രീയ രംഗത്ത് നേട്ടവും സർക്കാരിൽ നിന്നുള്ള അനുകൂലതയും പ്രതീക്ഷിക്കാം. ഈ കുട്ടികളുടെ ജനനകാല തലക്കുറി വിശകലനം ചെയ്യുന്നത് അവരുടെ ബാലാരിഷ്ടതയെക്കുറിച്ച് കൂടുതൽ വ്യക്തത നൽകും. ആവശ്യമെങ്കിൽ, സൂര്യന്റെ സ്ഥാനം പരിശോധിച്ച് അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതായി വന്നേക്കാം. ഈ കുട്ടികൾക്ക് തലവേദന, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അലോസരപെടുത്തുന്ന ദുശാഠ്യം ഈ കുഞ്ഞുങ്ങളിൽ പ്രകടമായിരിക്കും.

 

3 മുതൽ 16 വയസ്സു വരെയുള്ള ചന്ദ്രദദശാകാലത്ത് കാർത്തിക നക്ഷത്രക്കാരായ കുട്ടികൾക്ക് പഠനത്തിൽ പുരോഗതി കാണാൻ സാധ്യതയുണ്ട്. ചില കുട്ടികൾക്ക് ഈ ദശാകാലത്ത് വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ നേരിടാം. ജാതക വിശകലനം നടത്തി യഥാസമയം പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ, ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ജാതകക്കാരന്റെ അമ്മയ്‌ക്ക് ചില അരിഷ്ടതകൾ ഉണ്ടാകാം. എന്നിരുന്നാലും, കുടുംബത്തിൽ ധനലാഭം, മറ്റ് ഗുണഫലങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. സഹോദരങ്ങൾക്ക് രോഗാവസ്ഥയോ തൊഴിൽപരമായ പ്രശ്നങ്ങളോ അനുഭവപ്പെടാം. ജലദോഷം, പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. കാർത്തിക നക്ഷത്രക്കാർക്ക് സർപ്പഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടു പരിസരത്തുപോലും രാത്രികാലത്തു സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം. ഇടവരാശിക്കാർക്ക് അലങ്കാര വസ്തുക്കളുടെ ലാഭവും, സാമ്പത്തിക നഷ്ടങ്ങൾക്ക് പരിഹാരവും ലഭിക്കാൻ സാധ്യതയുണ്ട്.

 

13 മുതൽ 20 വയസ്സു വരെയുള്ള ചൊവ്വാ ദശാകാലത്ത് കാർത്തിക നക്ഷത്രക്കാർക്ക് വിദ്യാഭ്യാസത്തിൽ ശ്രദ്ധേയമായ പുരോഗതി കാണാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ, ദൂരദേശത്തു പോയി വിദ്യാഭ്യാസം നേടാൻ യോഗം കാണുന്നു. അങ്ങനെ നേടുന്ന വിദ്യാഭ്യാസം ഉന്നത വിജയത്തിലേക്ക് നയിക്കും. ഈ കാലയളവിൽ ദൂരദേശത്തേക്ക് പോയി താമസിച്ചാൽ സഹോദരങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും. പ്രണയം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മൂന്ന് മേഖലകളിലും ഈ കാലയളവ് നിർണായകമായ സ്വാധീനം ചെലുത്തും. ഈ കാലയളവിൽ ബുധന് മൗഢ്യം വരാനുള്ള സാധ്യതയുണ്ട്. ഇത് ചിന്തയില്ലാത്ത പ്രവൃത്തികൾക്ക് കാരണമാകും. അനാവശ്യ കൂട്ടുകെട്ടുകളിൽ ചെന്ന് പെടാനും വിദ്യാപരാജയം സംഭവിക്കാനും സാധ്യതയുണ്ട്. എത്ര പഠിച്ചാലും മറന്നു പോകുക, മറ്റു താല്പര്യങ്ങളിലേക്ക് ശ്രദ്ധ മാറുക എന്നിവ സംഭവിക്കാം. ഈ കാലയളവിൽ മാതാപിതാക്കൾക്ക് തൊഴിൽ മാറ്റം, സ്ഥാനചലനം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അനുകൂലമായ ഫലങ്ങൾക്ക് വേണ്ടി യഥാവിധി പരിഹാര ക്രിയകൾ ചെയ്യേണ്ടതാണ്.

 

20 മുതൽ 38 വയസു വരെയുള്ള പ്രായത്തിൽ രാഹുദശ നിലനിൽക്കുമ്പോൾ കാർത്തിക നക്ഷത്രക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗം കാണുന്നു. അധികാര പ്രാപ്തിയുള്ള തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്ര നടത്താൻ യോഗം കാണുന്നു. ഈ കാലയളവിൽ വിവാഹം, വാഹനം, ഗൃഹം, സന്താനം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. വരവിൽ കൂടുതൽ ചെലവ് ഉണ്ടാകും. അതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. മാതാവ്, ഭാര്യ, സന്താനങ്ങൾ എന്നിവർക്ക് ദുരിതം അനുഭവപ്പെടും. കലാപരമായി ശോഭിക്കാൻ പറ്റിയ സമയം ആണ്. ഒന്ന് ശ്രമിച്ചാൽ പ്രശസ്തിയും അംഗീകാരവും തേടി വരും. മേടക്കൂറുകാർക്ക് സന്താന ക്ലേശം, സാമ്പത്തിക ദുരിതം, അഗ്നിഭയം, വിഷഭയം എന്നിവ അനുഭവത്തിൽ വരും. എന്നിരുന്നാലും തൊഴിലിൽ പുതിയ അവസരങ്ങൾ വന്നു ചേർന്നേക്കാം. ഈശ്വര ഭജനം മൂലം ഭാഗ്യാനുഭവങ്ങളും ഉണ്ടാകാം. ഇടവക്കൂറുകാർക്ക് തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുമെങ്കിലും പുതിയ വരുമാന ശ്രോതസുകൾ തുറന്നു കിട്ടും.

38 മുതൽ 54 വയസ്സു വരെ നീണ്ടുനിൽക്കുന്ന വ്യാഴ ദശയിൽ,കാർത്തിക നക്ഷത്രക്കാർക്ക് ആത്മീയതയിലേക്കുള്ള ആഴത്തിലുള്ള ആകർഷണം ഉളവാക്കും. ഈ കാലഘട്ടത്തിൽ, വ്യക്തിക്ക് വലിയ പ്രശസ്തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ നേട്ടങ്ങൾ വിവാദപരമായ കുപ്രസിദ്ധിയോടൊപ്പം വന്നേക്കാം. കുടുംബ ജീവിതം നയിക്കുന്നവർക്ക് ഈ ദശയിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതുണ്ട്. യുക്തിപൂർവ്വവും സമതുലിതവുമായ സമീപനം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സമാധാനപരമായ സഹജീവിതം നയിക്കാനും സഹായിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ സമയം അനുയോജ്യമാണ്. ധനനേട്ടവും സ്വത്തു സമ്പാദനവും സാധ്യതയുണ്ട്. വിദേശ യാത്ര, അധ്യാപന രംഗത്തിലെ ഉന്നതി, സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ച തുടങ്ങിയ കാര്യങ്ങളും സംഭവിക്കാം. എന്നിരുന്നാലും, ഈ സമയത്ത് പ്രിയപ്പെട്ടവരുമായുള്ള വേർപാടും അനുഭവപ്പെടാം. ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഈ വ്യാഴ ദശയിൽ, ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിലെ ഭൗതിക വശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. അതേസമയം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്യുന്നത് പ്രധാനമാണ്. ഈ ദശയിലെ വെല്ലുവിളികളെ ധൈര്യത്തോടെയും ക്ഷമയോടെയും നേരിടുകയാണെങ്കിൽ, വ്യക്തിക്ക് സമാധാനപരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ സാധിക്കും.

 

54 മുതൽ 73 വയസ്സ് വരെയുള്ള ശനിദശാ കാലഘട്ടത്തിൽ മേടക്കൂറുകാർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ കാലയളവിൽ ഏഴര ശനി ആരംഭിക്കുന്നതിനാൽ ആരോഗ്യപരമായി ജാഗ്രത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് നേത്രരോഗങ്ങളും കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് പ്രധാനമാണ്. മേടക്കൂറുകാർ ഈ കാലയളവിൽ താഴ്മയും വിനയവും പാലിക്കാൻ ശ്രദ്ധിക്കണം. അഹങ്കാരം ഒഴിവാക്കി എല്ലാവരോടും മര്യാദയോടെ പെരുമാറുക. അവിഹിത ബന്ധങ്ങളും ദുഷ്ശീലങ്ങളും ഒഴിവാക്കിയാൽ ദുരിതങ്ങളിൽ നിന്ന് ഒരു പരിധി വരെ മോചനം ലഭിക്കും. അല്ലാത്തപക്ഷം, ദുരിതപൂർണ്ണമായ ഒറ്റപ്പെട്ട വാർദ്ധക്യം അനുഭവിക്കേണ്ടി വന്നേക്കാം. ഇടവക്കൂറുകാർക്ക് ഈ കാലയളവിൽ വിദേശയാത്ര സാധ്യതയുണ്ട്. എന്നാൽ, വരവിനേക്കാൾ ചെലവ് കൂടുതലാകാതെ ശ്രദ്ധിക്കുക. ചിലർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിക്കുകയും ചെയ്യാം. ഈ കാലയളവിൽ വ്യാഴ പ്രീതിയും ശനീശ്വര ഭജനവും ഗുണപ്രദമാകും. ശനിദശയുടെ ദുരിതങ്ങൾ കുറയ്‌ക്കാൻ യഥാശക്തി ശ്രമിക്കുകയും ഒറ്റപ്പെടൽ ഒഴിവാക്കി സാമൂഹിക ജീവിതം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

 

2024 മെയ് മാസത്തിലെ വ്യാഴത്തിന്റെ രാശിമാറ്റം സമ്മിശ്ര ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ചിലർക്ക് ഇത് നല്ല ഫലങ്ങൾ നൽകുമെങ്കിലും, മറ്റുള്ളവർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ക്ഷമയും ധൈര്യവും പുലർത്തേണ്ടത് പ്രധാനമാണ്. എന്നാൽ 2025ൽ ശനി മീനത്തിലേക്ക് മാറുന്നത് ഇടവം രാശിക്കാർക്ക് വലിയ ആശ്വാസം നൽകും. കാരണം, ഈ സമയത്ത് അവർക്ക് അനുഭവപ്പെട്ടിരുന്ന കണ്ടകശനി അവസാനിക്കും. മറുവശത്ത്, മേടം രാശിക്കാർക്ക് ഈ വർഷം ഏഴര ശനി ആരംഭിക്കും. അതിനാൽ, ഈ കാലയളവിൽ അവർക്ക് ഏറെ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടതായി വരും. ജ്യോതിഷപരമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതും ദൈവാനുഗ്രഹം തേടുന്നതും ഈ ദുഷ്ഫലങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

 

ചൊവ്വാ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ ദശാപഹാരങ്ങൾ കാർത്തിക നക്ഷത്രക്കാർക്ക് അത്ര ഗുണകരമല്ലെന്ന് ജ്യോതിഷ ശാസ്ത്രം പറയുന്നു. ദിവസവും ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും ശിവപുരാണം വായിക്കുകയും ചെയ്യുന്നത് നല്ലതാണ്. ദിവസവും രാവിലെ സൂര്യനെ തൊഴുകയും ആദിത്യഹൃദയമന്ത്രം യഥാവിധി ചൊല്ലുകയും ചെയ്യുക. മാസത്തിൽ ഒരിക്കൽ മൃത്യുഞ്ജയ ഹോമം നടത്തുന്നത് ഗുണം ചെയ്യും. മാസം പിറക്കുമ്പോഴോ, പക്ക പിറന്നാളിനോ ചെയ്യാവുന്നതാണ്. ഉത്രം, ഉത്രാടം, ജന്മനക്ഷത്രം എന്നീ നക്ഷത്രങ്ങളിൽ ശിവക്ഷേത്രദർശനം നടത്തണം. കാർത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം വ്രതം എടുക്കുക. കാർത്തിക നക്ഷത്രത്തിന്റെ ആദ്യപാദത്തിൽ ജനിച്ചവർ സുബ്രഹ്മണ്യ സ്വാമിയേയും ഭജിക്കണം. ശനിദശാ കാലത്ത്, പൊതുവായ പരിഹാരങ്ങൾക്ക് പകരം, ശനി ഗ്രഹത്തിന്റെ സ്ഥിതി അനുസരിച്ച് വ്യക്തിഗതമായ പരിഹാരങ്ങൾ തേടണം. ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണം ചെയ്യും.

 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: VishuSUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies