രോഹിണി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

രോഹിണി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

രോഹിണി നക്ഷത്രക്കാർക്ക് ഈ മേട സംക്രമം അത്ര അനുകൂലമല്ല. യാത്രാക്ലേശവും ധനനഷ്ടവും അനുഭവപ്പെടാം. വ്യാഴത്തിന്റെ രാശിമാറ്റം പല മാറ്റങ്ങളും കൊണ്ടുവരും. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകും. വിദേശ യാത്രയും വിദേശ വാസവും തൊഴിലും ലഭിക്കാൻ സാധ്യതയുണ്ട്. അന്യസ്ത്രീ താല്പര്യം വർദ്ധിക്കാം. എന്നാൽ അത്തരക്കാരെ വളരെ സൂക്ഷിക്കുക, ചതിയിൽ പെടാതെ ശ്രദ്ധിക്കുക. നേത്രരോഗങ്ങൾ ഉള്ളവർ വിദഗ്‌ദ്ധ ചികിത്സ തേടണം. മേലധികാരിയുടെ നിർദ്ദേശങ്ങൾ ഇഷ്ടമില്ലെങ്കിലും അനുസരിക്കേണ്ടി വരും. വിഷുഫലം ഗുണകരമല്ലെങ്കിലും, ജാതകവശാൽ നല്ല സമയമെങ്കിൽ ഗുണം ലഭിക്കാം. കാര്യതടസ്സങ്ങളും അനാവശ്യ ചിന്തകളും ഉണ്ടാകാം. ധനനഷ്ടവും രോഗങ്ങളും സംഭവിക്കാം. വരുമാനത്തിൽ കൂടുതൽ ചെലവുണ്ടാകും. നാനാഭാഗത്തു നിന്നും വരുമാനം ലഭിക്കുമെങ്കിലും അനാവശ്യ ചെലവ് ഒഴിവാക്കണം. കർമ്മ സ്ഥാനത്തുള്ള കണ്ടകശനി ഉന്നതി നൽകുമെങ്കിലും, മേലധികാരിയുടെ അപ്രീതി ഒഴിവാക്കണം, പ്രത്യേകിച്ച് 2025 മാർച്ച് വരെ. മേലധികാരിയുടെ ചെറിയ അനിഷ്ടം പോലും സൽപ്പേരും സ്ഥാനമാനവും നഷ്ടപ്പെടാം. സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണം. വിദേശവുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. ക്ഷമയും സഹനവും ശീലിക്കുക.

ഉദ്ദേശം 5 വയസ്സുവരെയുള്ള ചന്ദ്രദശാ കാലത്തെ ചന്ദ്രന്റെ സ്ഥാനം അനുസരിച്ച് മാതാപിതാക്കൾ അകന്നു താമസിക്കുകയോ ഒരാൾ വിദേശത്തേക്ക് പോകുകയോ ചെയ്യാം. ചിലരുടെ കാര്യത്തിൽ മാതാപിതാക്കൾ തമ്മിൽ കലഹത്തിന് കാരണമാകാം. എന്നാൽ മറ്റു ചിലർക്ക് ഈ കാലയളവിൽ സഹോദര യോഗവും ലഭിക്കും. ഈ ഫലങ്ങൾ കൃത്യമായി പ്രവചിക്കാൻ, ചന്ദ്ര തിഥിയും പരിഗണിക്കേണ്ടതുണ്ട്. കുട്ടി ജനിക്കുമ്പോൾ തന്നെ തലകുറി നോക്കി ബാലാരിഷ്ടതക്ക് പരിഹാരം കണ്ടില്ലെങ്കിൽ, എല്ലാ കാര്യങ്ങളിലും പൂർണത നേടാൻ സാധിക്കില്ല. ഈ കാലയളവിൽ ജലം മൂലമുണ്ടാകുന്ന രോഗങ്ങളും അപകടങ്ങളും സൂചിപ്പിക്കുന്നു.

കുട്ടികളുടെ 5 മുതൽ 12 വയസ്സ് വരെയുള്ള കുജദശയിൽ, കുടുംബത്തിലെ അടുത്ത ബന്ധുക്കൾക്ക് മരണാന്തര കർമ്മം നടത്തേണ്ട സാഹചര്യം ഉണ്ടാകാം. ഈ സാധ്യതയെ മുൻകൂട്ടി കണ്ട്, ബന്ധുക്കളിൽ ആർക്കൊക്കെയാണ് കർമ്മം ചെയ്യാൻ നിയോഗമുണ്ടാകുക (മാതാപിതാക്കൾ, സഹോദരങ്ങൾ, അമ്മാവൻ, മുത്തശ്ശി, മുത്തച്ഛൻ), അവരുടെ ജാതകമെടുത്ത് ആയുർബലം ഉറപ്പുവരുത്തേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ശരിയായ സമയത്ത് ഇത് ചെയ്യുന്നത് അവർക്ക് അവരുടെ ദീർഘായുസ്സും ആരോഗ്യവും സംരക്ഷിക്കാനാകും. കുജദശ ചില കുടുംബങ്ങളിൽ നാശകരമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. പല കുടുംബങ്ങളിലും ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിയമനടപടികളിലെ പരാജയം എന്നിവ ഉണ്ടായേക്കാം. എന്നിരുന്നാലും, ചിലർക്ക് ഈ ദശാകാലത്ത് ഭൂമി അല്ലെങ്കിൽ മറ്റ് സ്വത്തുക്കൾ വർദ്ധിക്കാനുള്ള യോഗമുണ്ടാകാം. മുമ്പ് സൂചിപ്പിച്ചതുപോലെ, ബാലാരിഷ്ടതയുടെ ദോഷഫലങ്ങൾ കുറയ്‌ക്കുന്നതിന് അനുയോജ്യമായ പരിഹാരങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. അത്തരം പരിഹാരങ്ങൾ ഇല്ലെങ്കിൽ, കുട്ടിയുടെ ബൗദ്ധികവും ശാരീരികവുമായ വികസനം തടസ്സപ്പെടാം. കുട്ടിയുടെ വിദ്യാഭ്യാസത്തിൽ പല പ്രശ്നങ്ങളും നേരിടാം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ചിലർക്ക് വിദ്യാതടസം വരെ സംഭവിക്കാം. കുജദശ മൂലം, ശാരീരികമായ പരിക്കുകൾക്ക് സാധ്യതയുണ്ട് – ഒടിവുകൾ, മുറിവുകൾ, രക്തസ്രാവം തുടങ്ങിയവ. ഇത്തരം അപകടങ്ങൾ തടയുന്നതിന് കുട്ടിക്ക് കൂടുതൽ ശ്രദ്ധയും സംരക്ഷണവും നൽകേണ്ടത് അത്യാവശ്യമാണ്. ജലഭയം ഉണ്ടാകാനുള്ള സാധ്യത കാണുന്നതിനാൽ, നീന്തൽ, വള്ളംകളി, സമുദ്രസഞ്ചാരം തുടങ്ങിയ ജലസംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.

12 മുതൽ 30 വയസ്സ് വരെയുള്ള രാഹുർദശയിൽ നിങ്ങൾക്ക് ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇവയിൽ പലതും പരാജയത്തിലോ നിരാശയിലോ അവസാനിക്കാം. അഥവാ പ്രേമിച്ച് വിവാഹം കഴിച്ചാലും ദാമ്പത്യ ജീവിതം വിജയകരമാകുമെന്ന് ഉറപ്പില്ല. പക്ഷേ, ഈ കാലയളവിൽ നല്ല വിവാഹാലോചനകൾ വന്നേക്കാം. വിവേകപൂർവ്വം തീരുമാനമെടുക്കുകയാണെങ്കിൽ, വിവാഹജീവിതം സുഖകരവും മക്കളാൽ ധന്യവുമാകാൻ സാധ്യതയുണ്ട്. പെണ്കുട്ടികളുടെ കാര്യത്തിൽ ജാതക നിരൂപണം നടത്തി ആഴത്തിൽ ചിന്തിച്ചു മാത്രം വിവാഹത്തിലേക്ക് കടക്കുക. വിദ്യാഭ്യാസപരമായും രാഷ്‌ട്രീയപരമായും നിങ്ങൾക്ക് ചില പരാജയങ്ങൾ ഈ ഘട്ടത്തിൽ ഉണ്ടാകാം. ഉന്നത വിദ്യാഭ്യാസ ശ്രമങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. രാഷ്‌ട്രീയത്തിൽ താൽപ്പര്യമുള്ളവർക്ക് നിരാശകൾ സംഭവിക്കാം. എന്നാൽ വിദേശയാത്രകൾ രാഹുർദശയിൽ ഗുണം ചെയ്യും. ഉദ്യോഗത്തിനോ പഠനത്തിനോ വിനോദത്തിനോ ഒക്കെയായി വിദേശത്ത് പോകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ പുത്തൻ അവസരങ്ങൾക്ക് ഇത് വഴിതെളിക്കും. നിങ്ങളുടെ ജ്യേഷ്ഠ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ചില ദുരിതാനുഭവങ്ങൾ ഈ കാലത്ത് ഉണ്ടാകാം. ജ്യേഷ്ഠന്റെ ജാതകപരിശോധന നടത്തി ആവശ്യമായ ശാന്തികർമ്മങ്ങൾ ചെയ്യുന്നത് പ്രയോജനം ചെയ്യും. രാഹുർദശയിൽ, കുടുംബ സ്വത്തുക്കളിൽ വർദ്ധനവും മംഗളകർമ്മങ്ങൾക്കുള്ള യോഗവും കാണുന്നു.

ചെവി, ചർമ്മം, ഉദരം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ രാഹു ദശയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമിത മദ്യപാനവും അവിഹിത ബന്ധങ്ങളും നിങ്ങളുടെ മാനത്തിനും സമ്പത്തിനും ഹാനികരമായേക്കാം. അമിതമായ ഭയം അനുഭവപ്പെടാനും സാധ്യതയുണ്ട്.

30 മുതൽ 46 വയസ്സുവരെയുള്ള ഗുരുദശയിൽ വിവാഹയോഗം കാണിക്കുന്നു. ഇതോടൊപ്പം വിദേശത്ത് തൊഴിൽ ലഭിക്കാനും സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. വാഹനം, പുതിയ വീട് അല്ലെങ്കിൽ വീടുപുതുക്കൽ എന്നിവയ്‌ക്കും ഈ ദശയിൽ അവസരമൊരുങ്ങുന്നു. സന്താനഭാഗ്യവും, സന്താനങ്ങളുടെ ഐശ്വര്യവും ലഭിച്ചേക്കാം. ഗുരുവിന്റെ അനുഗ്രഹവും ഈശ്വരഭക്തിയും ജീവിതത്തിൽ നിറയും. ഗുരുദശയിൽ തൊഴിലിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റവും അധികാരവും ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹവും നിങ്ങൾക്ക് ലഭിക്കും.എന്നാൽ, ജീവിതത്തിലെ ഈ അനുഗൃഹീതമായ സുവർണ കാലയളവിൽ അഹങ്കാരം പാടില്ല. സൗഭാഗ്യങ്ങൾ ഈശ്വരാനുഗ്രഹമായി കണ്ട്, വിനയത്തോടെ ജീവിക്കണം. അഹങ്കാരത്തിന് വശംവദരായാൽ, തുടർന്ന് വരുന്ന ശനിദശ പല തിരിച്ചടികളും നൽകിയേക്കാം. അതിനാൽ, ഈ ദശയിൽ തന്നെ ഒരു ജ്യോതിഷിയുടെ സഹായത്തോടെ ജാതകപരിശോധന നടത്തുകയും ശനിദശയെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്യുക. ശ്രദ്ധിക്കാതിരുന്നാൽ, രോഹിണി നക്ഷത്രക്കാരുടെ ശനിദശ കുടുംബത്തിന്റെ ക്ഷേമത്തെ തന്നെ ബാധിച്ചേക്കാം.

46 മുതൽ 65 വരെയുള്ള ശനിദശ നിങ്ങളുടെ ജീവിതത്തിൽ ശുഭാശുഭ ഫലങ്ങൾ മാറിമറിഞ്ഞ് വരാൻ ഇടയാക്കും. വാർദ്ധക്യം ആരംഭിച്ച് യൗവ്വനകാലം അവസാനിക്കുന്ന ഈ പ്രായത്തിൽ നിങ്ങളുടെ കർമ്മഫലങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. വ്യവഹാരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ധനനഷ്ടത്തിലേക്ക് നയിച്ചേക്കാം. ചിലർക്ക് ഹണി ട്രാപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് മാനഹാനിക്ക് കാരണമാകും.ജാഗ്രത പാലിക്കുക. കളത്ര സുഖം കുറഞ്ഞിരിക്കും. അതുകൊണ്ട്, ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ഐക്യത്തിൽ ജീവിക്കേണ്ടത് പ്രധാനമാണ്. കുടുംബത്തിൽ മക്കൾ തമ്മിൽ പിണക്കം ഉണ്ടാകാം. നിനച്ചിരിക്കാതെ രോഗങ്ങൾ, പ്രയാസങ്ങൾ, ദുരിതങ്ങൾ എന്നിവ ഉണ്ടാകാം. മാതാപിതാക്കൾക്കോ ഗുരുജനങ്ങൾക്കോ മരണമോ മരണസമാനമായ അവസ്ഥയോ ഉണ്ടാകാം. ഈ ദശയിൽ നിങ്ങൾക്ക് ആത്മീയതയിൽ താൽപ്പര്യം വളരാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് സാമൂഹിക സേവനത്തിൽ ഏർപ്പെടാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ ക്ഷമയും ധൈര്യവും വളരും.

2024 മെയ് മാസത്തിലെ വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഗ്രഹസ്ഥിതി അനുസരിച്ചു നല്ലതോ ചീത്തയോ ആയ മാറ്റങ്ങൾ വരും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകാനോ നിലവിലെ തൊഴിലിൽ മാറ്റം വരാനോ സാധ്യതയുണ്ട്. രാഷ്‌ട്രീയത്തിൽ താൽപ്പര്യമുള്ളവർക്ക് സ്ഥാനക്കയറ്റം അല്ലെങ്കിൽ സ്ഥാനചലനം ലഭിക്കാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ നിങ്ങളുടെ ഗുണത്തിന് ഉപയോഗിക്കുന്നതിന്, വിഷു സംക്രമം മുതൽ തന്നെ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പുതിയ അവസരങ്ങൾക്ക് തുറന്ന മനസ്സോടെ ഇരിക്കുകയും അവ നേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. 2025 ൽ ശനി രാശി മാറുന്നത് കണ്ടക ശനിയുടെ ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ശനി രോഹിണിയുടെ ലാഭസ്ഥാനത്തു വരുന്നതിനാൽ സാമ്പത്തികമായി പുഷ്ടിപ്പെടുത്തും.

രോഹിണി നക്ഷത്രക്കാർക്ക് പൊതുവെ ശനിയുടെ, രാഹുവിന്റെയും, കേതുവിന്റെയും ദശാപഹാരങ്ങൾ അത്ര നല്ലതായിരിക്കില്ല. ഈ ദശകളിൽ ചില ദോഷഫലങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ചില ലളിതമായ പരിഹാരങ്ങൾ പിന്തുടരുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ദിവസവും ചന്ദ്രനെ നോക്കി പ്രാർത്ഥിക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ദുർഗ്ഗാദേവിയും പാർവ്വതീദേവിയും രോഹിണി നക്ഷത്രക്കാർക്ക് അനുയോജ്യമായ ദേവതകളാണ്. ഈ ദേവതകളെ ആരാധിക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാനും സംരക്ഷണം നൽകാനും സഹായിക്കും. ശിവനെ ആരാധിക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ദശാപഹാരത്തിനനുസരിച്ച് വിവിധ ദ്രവ്യങ്ങൾ കൊണ്ട് ശിവനെ അഭിഷേകം ചെയ്യുന്നതും ഗുണകരമാണ്. തിങ്കളാഴ്ച ഉപവാസിക്കുകയും പാലോ വെളുത്ത അരിയോ അർഹരായവർക്ക് ദാനം ചെയ്യുകയും ചെയ്യുന്നത് രോഹിണി നക്ഷത്രക്കാർക്ക് ഗുണപ്രദമാണ്. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗർണ്ണമി ദിവസവും കണിശമായി വൃതം ആചരിക്കുക. പൗർണ്ണമിക്ക് ദുർഗ്ഗാദേവിയെയും അമാവാസിക്ക് ഭദ്രകാളിയമ്മയെയും വണങ്ങുക. അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദർശനം നടത്തുക. നവഗ്രഹങ്ങളിൽ ചന്ദ്രനും ശുക്രനും രോഹിണി നക്ഷത്രക്കാർക്ക് പ്രധാനപ്പെട്ടവയാണ്. അതിനാൽ, ഈ ഗ്രഹങ്ങളെ പൂജിക്കുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ദുർഗ്ഗാദേവിയെ തൊഴുന്നത് ദോഷഫലങ്ങളിൽ നിന്നും മോചനം നേടാൻ സഹായിക്കും. ശനിദശ കാലത്ത് പൂർണ്ണ സസ്യാഹാരം പിന്തുടരുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: VishuSUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies