പുണർതം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

പുണർതം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Janam Web Desk by Janam Web Desk
Apr 14, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

വിഷു സംക്രമം പുണർതം നക്ഷത്രക്കാരെ സമ്മിശ്ര ഫലങ്ങളാൽ അനുഗ്രഹിക്കുന്നു. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ അസുഖങ്ങൾ പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, യഥാസമയ ചികിത്സയും ശ്രദ്ധയും ഉറപ്പാക്കുക. മാതാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടാകാം. അവർക്ക് വേണ്ടി പുണർതം നക്ഷത്രക്കാർക്ക് മരണാന്തര കർമ്മം വരെ ചെയ്യേണ്ടി വന്നേക്കാം. മാതാവിന്റെ ജാതകം പരിശോധിപ്പിക്കുന്നത് നല്ലതാണ്. മിഥുനക്കൂറുകാർക്ക് ധനനഷ്ടത്തിന് സാധ്യതയുണ്ട്. എന്നാൽ വിദേശ യാത്രാ സാധ്യതയും ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നത പഠനത്തിന് അവസരം ലഭിക്കും. ഈ കാലഘട്ടത്തിൽ ആർക്കും ജാമ്യം നിൽക്കുകയോ വായ്പ നൽകുകയോ ചെയ്യരുത്. അത് നിയമ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കർക്കടകക്കാർക്ക് പുതിയ വ്യാപാര സാധ്യതകൾ തെളിയും. മനസ്സിലെ ന്യായമായ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. പൂർവിക സ്വത്തുക്കൾ ലഭിക്കാം. ഭക്ഷണ സുഖം, വാഹന സൗകര്യം, പുതിയ വീട് എന്നിവ ലഭിക്കും. ലോട്ടറിയിലൂടെ ധനലാഭം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്ക് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധ്യതയുണ്ട്.

8 വയസ്സുവരെയുള്ള വ്യാഴ ദശാ ഫലം പിതാവിന് വൻ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ ഉന്നത സ്ഥാനം നേടാനും വിദേശത്ത് ഉന്നത അധികാരമുള്ള ജോലി ലഭിക്കാനും സാധ്യതയുണ്ട്. പൂർവിക സ്വത്തുക്കൾ ലഭിക്കാനും പുതിയ വീട് വാങ്ങാനും ഈ കാലയളവ് അനുയോജ്യമാണ്. എന്നാൽ, വ്യാഴ ദശ നഷ്ടസ്ഥാനത്താണെങ്കിൽ, മാതാപിതാക്കൾക്ക് വേർപിരിയേണ്ടി വന്നേക്കാം. അത്തരം സാഹചര്യത്തിൽ, അവർക്ക് അവിഹിത സന്താനം ജനിക്കാൻ വരെ സാധ്യതയുണ്ട്. ആ സന്താനം ജാതകന് ശത്രുവായി ഭവിക്കും. ചില കുട്ടികൾ ഈ കാലയളവിൽ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. എന്നാൽ, ത്വക്ക് രോഗം, മഞ്ഞപ്പിത്തം, ഉദര രോഗങ്ങൾ എന്നിവ സൂക്ഷിക്കേണ്ടതാണ്.

27 വയസ്സുവരെയുള്ള ശനിദശാ ഫലം ജീവിതത്തിൽ അടുക്കും ചിട്ടയും വരും. എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാം. പരിഹാരം കാണാത്ത പക്ഷം വിദ്യാഭ്യാസത്തിൽ തടസ്സം വരാനും സാധ്യതയുണ്ട്. ഈ കാലയളവിൽ അന്യസ്ത്രീ ബന്ധം, മദ്യപാനം എന്നിവക്ക് അടിമപ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്. അന്യസ്ത്രീ ബന്ധം പ്രണയത്തിലേക്ക് നയിച്ചേക്കാം, എന്നാൽ അത് ശാശ്വതമായിരിക്കില്ല. ഈ കാലയളവിൽ വിവാഹം വളരെയധികം ആലോചിച്ചു ബുദ്ധിപൂർവ്വം നടത്തിയില്ലെങ്കിൽ, അത്തരം വിവാഹങ്ങൾക്ക് ദൈർഘ്യം കുറവായിരിക്കും. ചിലർക്ക് വിവാഹ തടസ്സം നേരിടാം. പിതാവിനോ, അച്ഛൻ വഴി ബന്ധുക്കൾക്കോ അപകടങ്ങളോ അസുഖങ്ങളോ ഉണ്ടാകാം. സഹോദരങ്ങളുമായി ഉണ്ടാകുന്ന പിണക്കങ്ങൾ ഉടനെ തീർക്കാത്ത പക്ഷം അത് വലിയ പ്രശ്നമായി മാറും. ഈ കാലയളവിൽ കൃഷിയിൽ നിന്നും ധനനേട്ടം ലഭിക്കാൻ സാധ്യതയുണ്ട്.

44 വയസ്സുവരെയുള്ള ബുധദശാകാലം പ്രണയിനികൾക്ക് അനുകൂലമാണ്. അവിവാഹിതർക്ക് വിവാഹം നടക്കും. സന്താന സൗഭാഗ്യം ലഭിക്കും. ചിലർക്ക് ഇരട്ട കുട്ടികളുടെ ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, തൊഴിലിൽ ഔന്നിത്യം നേടും, ബിസിനസ്സിൽ വളർച്ച കാണും, സർവസുഖ ഭോഗങ്ങൾ ലഭിക്കും. എന്നാൽ, ചിലരുടെ നിര്ബന്ധ ബുദ്ധിയും പിടിവാശിയും കാരണം കുടുംബ ബന്ധങ്ങൾ വഷളാകും. അകാരണമായ വാക്ക് തർക്കങ്ങൾ പല നല്ല ബന്ധങ്ങളും തകരാറിലാക്കും. ചുരുക്കം ചിലർക്ക് മാനസിക വിഷമത വരുകയും അത് മനോരോഗത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. അത്തരം സാഹചര്യം ഉണ്ടായാൽ എത്രയും വേഗം വൈദ്യോപദേശം തേടി ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കണം. അല്ലെങ്കിൽ ജീവിതം തന്നെ തെറ്റിപ്പോകും. ഈ കാലയളവിൽ ഗുരുജനങ്ങളുടെ വിയോഗം ഉണ്ടാകാം. വാതം, ഉദരം, നേത്രം എന്നിവയ്‌ക്ക് രോഗ സാധ്യതയുണ്ട്. ഗുഹ്യ രോഗങ്ങൾ, പാണ്ടു രോഗം, ത്വക്ക് രോഗങ്ങൾ എന്നിവയും ഈ കാലയളവിൽ ഉണ്ടാകാം.

51 വയസ്സുവരെയുള്ള കേതു ദശാകാലത്ത് ജാതകനും പങ്കാളിയും സന്താനങ്ങളും ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയം, നാഡി എന്നിവയ്‌ക്ക് രോഗ സാധ്യതയുണ്ട്. ചിലപ്പോൾ ശസ്ത്രക്രിയ വരെ വേണ്ടി വന്നേക്കാം. പക്ഷാഘാതം പോലുള്ള ഗുരുതരമായ അസുഖങ്ങളും ഈ കാലയളവിൽ ഉണ്ടാകാം. മാതാവ്, അമ്മാവൻ തുടങ്ങിയ നേർ രക്തബന്ധമുള്ളവർക്ക് രോഗാവസ്ഥയും വിയോഗവും സംഭവിക്കാം. കൂട്ടുകച്ചവടം നടത്തുന്നവർ ഈ കാലയളവിൽ വളരെ ജാഗ്രത പാലിക്കണം. വേണ്ടപെട്ടവരിൽ നിന്ന് വഞ്ചനയ്‌ക്ക് സാധ്യതയുണ്ട്. ജാതകൻ ഏതെങ്കിലും ഡോക്യുമെന്റ് എഴുതുന്നത് വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ. ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ‘കേതുവിന് ഹേതു വേണ്ട’ എന്ന വിശ്വാസ പ്രകാരം ഈ കാലയളവിൽ യാതൊരു കാരണവും ഇല്ലാതെ ദുരിതങ്ങൾ ഉണ്ടാകാം. ഈ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ മഹാഗണപതിയെ ആരാധിക്കുന്നത് നല്ലതാണ്. ദിവസവും ഗണേശ ഭഗവാനെ തൊഴുതു ഒരു നാളികേരം ഉടക്കുന്നത് ഈ ദശാകാലത്തെ ദുരിതങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ജാതക പ്രകാരം കേതു വൃശ്ചിക രാശിയിൽ വന്നാൽ, മഹാഭാഗ്യം എന്ന് കണക്കാക്കാം. കാരണം അത്തരം ജാതകക്കാർക്ക് ദുരിതങ്ങൾ വരുന്നതിനു മുൻപ് തന്നെ ഒരു സൂചന ലഭിക്കാൻ സാധ്യതയുണ്ട്. ഒരുതരം ഉൾകാഴ്ച് ഉണ്ടാകും. ജാതക ഗണനം നടത്തി യന്ത്ര രക്ഷ ധരിക്കുന്നത് ഈ ദശാകാലത്തെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

71 വയസ്സുവരെയുള്ള ദശാകാലത്ത് സാധാരണയായി സന്തതി പാരമ്പര്യത്തോടൊപ്പം സകല സൗഭാഗ്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കാൻ സാധ്യതയുണ്ട്. ധനലാഭം, നവീന ഗൃഹം, വാഹന ഭാഗ്യം, ആടയാഭരണാദികളുടെ സമ്പാദ്യം, വീട്ടിൽ മംഗള കർമ്മങ്ങൾ, വിദേശ യാത്ര, ബിസിനസ്സിൽ പുരോഗതി, ഇഷ്ട ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഈ കാലയളവിൽ ലഭിക്കും. എന്നാൽ, ചിലർക്ക് ഈ ദശയിൽ ഏറ്റവും അടുപ്പമുള്ളവരിൽ നിന്ന് ദോഷാനുഭവങ്ങളും വിയോഗവും സംഭവിക്കാം. ശുക്രൻ നീചരാശിയിൽ വന്നാൽ അന്യസ്ത്രീ ബന്ധം, ചീത്ത കൂട്ടുകെട്ടുകൾ, ധനനഷ്ടം, അപമാനം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കിഡ്‌നി സ്റ്റോൺ, ലിവർ പ്രശ്നങ്ങൾ എന്നിവയും ഈ കാലയളവിൽ ഉണ്ടാകാം. ലഹരി ഉപയോഗം നിയന്ത്രിച്ചു സൂക്ഷിച്ചാൽ സമ്പൽ സമൃദ്ധവും സന്തോഷകരവുമായ വാർദ്ധക്യം നയിക്കാൻ സാധിക്കും.

പുണർതം നക്ഷത്രക്കാരായ കർക്കടക്കൂറുകാർക്ക് 2024-ലെ വ്യാഴ മാറ്റം നല്ലതാണ്. ദീർഘകാലമായി അലട്ടിയിരുന്ന പല പ്രശ്നങ്ങളും താൽക്കാലികമായി പരിഹരിക്കപ്പെടും. 2025-ലെ ശനി മാറ്റം അഷ്ടമശ്ശനിയുടെ ദുരിതങ്ങളിൽ നിന്ന് മോചനം നൽകും. മിഥുനകൂറുകാർക്ക് 2024-ലെ വ്യാഴ മാറ്റം ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. 2025-ലെ ശനി മാറ്റം കർമ്മ സ്ഥാനത്തേക്ക് വരുന്നത് കണ്ടകശ്ശനിയുടെ ആരംഭമാണ്. അതിനാൽ അത്ര സുഖകരമായിരിക്കില്ല. ജാതകത്തിലെ ഗ്രഹനില പ്രകാരം ചിലർക്ക് വിദേശ യാത്ര സാധ്യതയുണ്ട്. ശനിയുടെ സ്ഥാനം അനുസരിച്ച് തൊഴിൽ, ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരങ്ങൾ ആചരിക്കേണ്ടതുണ്ട്. ഒരു ജ്യോതിഷിയെ സമീപിച്ച് നിങ്ങളുടെ കൃത്യമായ ജാതക ഗണനം നടത്തുക. ഗ്രഹനില, ജാതകത്തിലെ മറ്റ് ഘടകങ്ങൾ എന്നിവ പരിഗണിച്ച് ജ്യോതിഷി കൃത്യമായ ഫലം പ്രവചിക്കാൻ സഹായിക്കും.

പൊതുവെ, പുണർതം നക്ഷത്രക്കാർക്ക് ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ ദശകളിൽ ദോഷപരിഹാരം ചെയ്യുന്നത് ഉചിതമാണ്. എല്ലാ മാസവും വിശാഖം, പൂരുരുട്ടാതി, പുണർതം നക്ഷത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. വ്യാഴാഴ്ച പുണർതം നക്ഷത്രം വന്നാൽ ഉപവാസം പാലിച്ചു വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഇരട്ടി ഫലം നൽകും. പൗർണമിക്ക് മഹാദേവനെ വണങ്ങുക. ഉപവാസത്തോടെ ക്ഷേത്ര സംബന്ധമായ കാര്യങ്ങൾക്ക് വെളുത്ത പൂവും, തൈരും, ചോറും ദാനം ചെയ്യുന്നത് ഉചിതമാണ്. അമാവാസി നാളിൽ ഉപവാസം അനുഷ്ഠിച്ചു (പ്രത്യേകിച്ച് അമാവാസി തിഥിയിൽ ജനിച്ചവർ) വെള്ള വസ്ത്രം, പയറുവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ദാനം ചെയ്യുക. വൃതശുദ്ധിയോടെ ബുധൻ, ശനി ദിവസങ്ങളിൽ വിശക്കുന്നവർക്ക് ഭക്ഷണം, പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക. പുണർതം നക്ഷത്രക്കാർ ലിംഗഭേദമന്യേ സ്ത്രീകളോട് കയർക്കരുത്. നിങ്ങളുടെ ജാതകത്തിലെ മറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു ജ്യോതിഷിയെ സമീപിച്ച് കൂടുതൽ കൃത്യമായ ദോഷപരിഹാരങ്ങൾ അറിയാൻ ശ്രമിക്കുക. ദോഷപരിഹാരങ്ങൾ ആത്മാർത്ഥതയോടെയും വിശ്വാസത്തോടെയും ചെയ്യുക. ദാനം ചെയ്യുന്ന വസ്തുക്കൾ നല്ല നിലവാരമുള്ളതും ശുദ്ധവുമായിരിക്കണം. ദോഷപരിഹാരങ്ങൾക്ക് പുറമെ, നല്ല കർമ്മങ്ങൾ ചെയ്യുകയും ധാർമ്മിക ജീവിതം നയിക്കുകയും ചെയ്യുക. ഈ ദോഷപരിഹാരങ്ങൾ പുണർതം നക്ഷത്രക്കാർക്ക് അവരുടെ ജീവിതത്തിലെ ദോഷഫലങ്ങളെ ലഘൂകരിക്കാനും സന്തോഷവും സമൃദ്ധിയും നേടാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണെന്ന് ഓർക്കേണ്ടത് പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നിലവിലെ ദശാപഹാരം, ഗ്രഹനിലകൾ, യോഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും. ഓരോ വ്യക്തിയുടെ ജീവിതത്തിലും വ്യത്യസ്ത ദശകൾ ഉണ്ടാകും. ഓരോ ദശയും വ്യത്യസ്ത അനുഭവങ്ങളും ഫലങ്ങളും നൽകും. ജാതക നിരൂപണം നടത്തുന്നതിലൂടെ നിങ്ങൾ ഇപ്പോൾ ഏത് ദശയിലാണ്, ആ ദശ എപ്പോൾ അവസാനിക്കും, ആ ദശയിൽ നിങ്ങൾക്ക് എന്തൊക്കെ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട് എന്നിവ അറിയാൻ സാധിക്കും. നിങ്ങളുടെ ജാതകത്തിൽ ദോഷകരമായ ഗ്രഹസ്ഥിതികളുണ്ടെങ്കിൽ അവ ഏതൊക്കെയാണ്, അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നിവ ജാതക നിരൂപണം വഴി അറിയാൻ സാധിക്കും. ഗ്രഹദോഷങ്ങളുടെ ദോഷഫലങ്ങൾ കുറയ്‌ക്കുന്നതിനും നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഉള്ള പരിഹാരങ്ങൾ ജാതക നിരൂപണം വഴി നിർദ്ദേശിക്കാൻ സാധിക്കും. ഓർക്കുക, ജാതകം ഒരു ശാസ്ത്രമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഒരു നല്ല ജ്യോതിഷിയെ സമീപിക്കുക.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: SUBJayarani E.VVISHU PREDICTION 2024Vishu Phalam 2024Vishu Prediction 2024 by Jayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies