ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലാക്കിയ സരബ്ജിത് സിംഗിനെ കൊലപ്പെടുത്തിയ അമീർ സർഫറാസിനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തി. ലാഹോറിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പാകിസാതാൻ തെരയുന്ന അധോലോക കുറ്റവാളിയാണ് അമീർ സർഫറാസ്
പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗിനെ ചാരവൃത്തി ആരോപിച്ച 1990ലാണ് പാകിസ്താൻ പിടികൂടുന്നത്. കുടുംബവും ഇന്ത്യയും ആരോപണങ്ങൾ നിഷേധിച്ചു. 23 വർഷത്തോളം പാകിസ്താൻ ജയിലിൽ കഴിഞ്ഞ സരബ്ജിത് മേയ് 2013 ന് ലാഹോർ ആശുപത്രിയിലാണ് മരിക്കുന്നത്.
അഫ്സൽ ഗുരുവിന്റെ തൂക്കിലേറ്റിയതിന് പിന്നാലെ കോട് ലഖ്പത് ജയിലിൽ തടവിലായിരുന്നു സരബ്ജിത്തിനെ സർഫറാസും സംഘവും ക്രൂരമായി മർദ്ദനത്തിനിരയാക്കി. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ സരബ്ജിത്തിന് തലച്ചോറിന് മാരകമായി ക്ഷതമേറ്റു. തുടർന്ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ 49-കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.